ഗവ.എൽ.പി.എസ് ആറ്റരികം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('ഓമല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓമല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ, ടൈൽ പാകി മനോഹരമാക്കിയ തറ, ശിശു സൗഹാർദ്ദ ക്ലാസ്മുറികൾ,ചുവർ ചിത്രങ്ങൾ എന്നിവയാൽ ശതാബ്ദിയുടെ പ്രൗഡി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി ഇന്നും നിലകൊള്ളുന്നു.ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, നെറ്റ്‌വർക്ക് സൗകര്യം എന്നിവയാൽ കുട്ടികളുടെ പഠനം സുഗമമായി നടക്കുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഭക്ഷണപുരയും സാധനങ്ങൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂമും ഉണ്ട്.1998 മുതൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം സ്കൂളിൽ ലഭിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്.CWSN കുട്ടികൾ നിലവിൽ സ്കൂളിൽ ഇല്ലെങ്കിലും അവർക്കാവശ്യമായ റാമ്പ് സൗകര്യമുള്ള ടോയ്ലറ്റ് നിലവിലുണ്ട്. സ്കൂളിന് ചുറ്റുമതിൽ കെട്ടി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ സ്കൂൾമുറ്റമോ കളിസ്ഥലമോ ഇല്ല എന്നുള്ളത് സ്കൂളിന്റെ പോരായ്മയാണ്. എപ്പോഴും വാഹനത്തിരക്കുള്ള മെയിൻ റോഡിനോട് ചേർന്നുള്ള സ്കൂൾ ആയതിനാൽ രക്ഷിതാക്കൾ കുട്ടികളെ വിടാൻ മടിക്കുന്നു.അനധികൃത വിദ്യാലയങ്ങൾ സ്കൂളിന് സമീപത്ത് പ്രവർത്തിക്കുന്നതിനാൽ കുട്ടികൾ കുറഞ്ഞു വരുന്നതിന് കാരണമാകുന്നു.