സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൌൺ

ആദരം! ഇതിൽ ഞാനോ,

അന്യനോ സമാത്മാവോ?

ആവിയിൽ ചവിട്ടിക്കൊ-

ണ്ടടരും പകൽ, രാവോ?

വിയർപ്പിൽപറ്റും ചൂട്,

മെഴുക്ക്, ലോകം ചുറ്റും

പൊടിക്കൂട്ടുപ്പും കാറ്റും,

കാണാത്ത മായച്ചാന്തും

ചണ്ഡമാം അത്യുഷ്ണത്തിൻ

മണ്ഡലി ചുറ്റിപ്പോകും

അന്തരീക്ഷത്തിൻ കാണാ-

ക്കോണിയിൽ പടിക്കെട്ടിൽ

നിത്യയാത്രിയായ്, നീണ്ട

നിശ്ചലനിമേഷത്തെ

സ്വപ്നഗർഭത്തിൽ നീറ്റി

പ്പോകുമൂഴിയെപ്പോലെ

നിസ്സഹായത, നീണ്ടു

നീണ്ട കാൽവരിപ്പാത,

എത്രയോ ദൂരെ, കാനൽ

മേട്ടിലേയ്ക്കായും മാത്ര;

അഴികൾ, കളങ്ങൾക്കും

അറിയാത്താളങ്ങൾക്കും

നടുവിൽ കുടുങ്ങിപ്പോം

തുടിപ്പിൻ ആത്മച്ഛായ

ഒടുവിൽ ലോകാന്തര

ശോകഭാരത്തിൽ ശാന്തം

വിലയം പ്രാപിച്ചാലോ

വിട്ടൊഴിഞ്ഞകന്നാലോ

ഇടറും കൺനീർച്ചാന്തിൽ

ഇരുളിൽ ശേഷിച്ചെന്നാ

മിതുപോൽ മായാമോഹ

ശേഷമായാത്മച്ഛായ

ആളൊഴിഞ്ഞനാവൃതം

ഇതുപോലകത്തെന്നും

ആരവങ്ങൾക്കപ്പുറം

ഉയിർപ്പിൻ ആത്മച്ഛായ

ആദർശ് ശിവൻ കെ
9 സെന്റ്. ജോർജ്സ് എച്. എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത