ജി യു പി എസ് പൂതാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ) (edited)

മഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.മാനന്തവാടിയിൽ നിന്നോ കൽപ്പറ്റയിൽ നിന്നോ പൂതാടിയിലേക്ക് പോകാം. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നു. താമരശ്ശേരി ചുരം റോഡ് കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോര പാത വടകരയെ മാനന്തവാടിയുമായും കൽപ്പറ്റയുമായും ബന്ധിപ്പിക്കുന്നു. പാൽചുരം മലയോര പാത കണ്ണൂർ, ഇരിട്ടി, മാനന്തവാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡും വയനാടിലെ മേപ്പാടി എന്ന ഗ്രാമത്തെ ബന്ധിപ്പിച്ച് കടന്നു പോകുന്നു. മൈസൂരാണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ട്. കോഴിക്കോട് അന്തർദേശീയ വിമാനത്താവളം (120 കി മി), ബാംഗ്ളൂർ അന്തർദേശിയ വിമാനത്താവളം (290 കി മി), കണ്ണൂർ അന്തർദേശീയ വിമാനത്താവളം (58 കി മി) എന്നിവയാണത്.