Schoolwiki സംരംഭത്തിൽ നിന്ന്
കരിനിഴൽ
കുഞ്ഞിളം ചുണ്ടിൽ ജലകണികകൾ ഉതിർത്ത്-തൻ
മേനിയിൽ ആകെ പച്ചപ്പട്ടു വിതാനിച്ച്
നീലിമയാർന്നൊരു ആകാശ ഗോളങ്ങളും തീർത്ത്
തണുപ്പും ചൂടും മഞ്ഞും മാമലകളും
പേമാരിയും പൊഴിച്ച് എൻ ഉള്ളം കുളിർപ്പിച്ച്
നേർത്ത നൂലുപോൽ എൻ മേനിയെ തഴുകി
കഴിഞ്ഞുപോയൊരു കാലങ്ങളെ ഓർത്ത് - നിൻ
കണ്ണുകൾ നനച്ച് ചുണ്ടുകൾ വിതുമ്പി
വികൃതമായ ഒരു രൂപമെന്നോ ഇന്ന് നിൻ-
മേനിയിൽ ആകെ ക്രൂരമാം കഠാര കുത്തിയിറക്കി
വിരിമാറു കീറി മുറിച്ച് മാറ്റുന്നൊരു കപടരാം
മാനവരാശിക്കു മുന്നിൽ വാനോളം മുട്ടിയ നിൻ
തലകുനിച്ചു വോ .....
ഒരുനാൾ ഉതിർന്നു വരാത്തൊരു നീരുറവകളുമായി
നിൽക്കവേ .... പേമാരി കൊണ്ടു നീ മൂടുപടങ്ങളൊ-
തികയും നിറ കവിഞ്ഞിരിക്കവേ നിൻ
മേനിയിൽ തീർത്തില്ലേ വാനോളം ഉയരുന്ന
കോൺക്രീറ്റ് സൗധങ്ങൾ
കാരിരുമ്പുകൾ തുളച്ച് നിന്നെ കീറിമുറിച്ച്
റോഡുകൾ പണിതതും കറുകറുത്തൊരു
മറയായി നിൻ മേനിയെ പുക കൊണ്ട്
മറച്ചിടുമ്പോൾ
നീയോ ഞാനോ എന്നറിയാത്തൊരു മാനവ-
രാശിക്കു മുന്നിൽ ഭൂമിയെന്നൊരമ്മയെ
വേട്ട യാം മൃഗം കണക്കേ നീ തീർത്തിടുമ്പോൾ
ഒരുനാളിൽ അതാ നിൻ പേരു പോലുമറിയാത്തൊരു
അണുവിനെ തീർത്തുകൊണ്ട് കാപട്യമുള്ളൊരു
രാശിക്കു നേരെ നിൻ പ്രയോഗങ്ങൾ
ഉതിർക്കുമ്പോൾ നിൻ മണ്ണിൽ വീഴുന്നു
ശവമാം മാനവരാശി.
സൗധങ്ങൾ പണിതതും എല്ലാം ബാക്കിയാക്കി
കൊറോണയാണോ നിൻ പേരെന്നറിയില്ല
എന്നാൽ എനിക്ക് അറിയാം നീ ഭൂ മാതാവിൻ
ദുഃഖങ്ങൾ തീർക്കാൻ ഇറങ്ങിയ ഒരു ദൈവദൂത
നാണെന്നുഞാൻ പറഞ്ഞാൽ മാനവരാശിയെന്നെ
കല്ലെറിയുമോ?
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത
|