സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പൂവുകൾ പാടുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സെന്റ്. ജോവാക്കിംസ് യൂ. പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പൂവുകൾ പാടുമ്പോൾ എന്ന താൾ സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പൂവുകൾ പാടുമ്പോൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവുകൾ പാടുമ്പോൾ


ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ

മറയുന്ന മാമഴകാടിനെ മയങ്ങുന്ന
പുഴകളെ ഒക്കെ വിളിച്ചുണർത്താൻ

കനിവറ്റ കാലം കരിച്ച വർണാഭമാം
ശലഭങ്ങളെ ഒക്കെ വീണ്ടെടുക്കാൻ

അകലെ മറഞ്ഞൊരു തുമ്പികളെ
ഓമന കിളികളെ ഒക്കെ തിരിച്ചു കിട്ടാൻ

ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ

        

ആൻ്റണി തോമസ്
1 B സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത