ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.