ശ്രീനാരായണ. യു. പി. എസ്. തൃക്കാക്കര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലുവ ഉപജില്ലയിലെ കങ്ങരപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എസ് എൻ യു പി സ്‌കൂൾ തൃക്കാക്കര
1968 ജൂൺ മൂന്നാം തീയതി 230 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരുമായി ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂൾ തൃക്കാക്കരഎന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1972 ൽ 540 വിദ്യാർത്ഥികളും 14 അദ്ധ്യാപകരുമുള്ള ഒരു സമ്പൂർണ എൽ പി സ്കൂൾ ആയിത്തീർന്നു.
1983 - 84 വർഷത്തിൽ അന്നത്തെ ശാഖാ യോഗം പ്രവർത്തകരുടെയും ബഹുമാനപ്പെട്ട MLA ശ്രീ മുഹമ്മദലി അവർകളുടെയും ശ്രമഫലമായി ഈ വിദ്യാലയം ഒരു U P സ്കൂൾ ആയി ഉയർന്നു നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
1996-97 വർഷം ആയപ്പോഴേക്കും അൺ എയിഡഡ് വിദ്യാലയങ്ങളുടെ എണ്ണം പെരുകുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം വർധിക്കുകയും ചെയ്തു.
ഇവയുടെ തിക്‌തഫലം സ്കൂളിനെ ബാധിക്കാതിരിക്കാൻ അന്നത്തെ മാനേജിങ് കമ്മിറ്റി ആംഗലേയ ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് 2007-2008 വർഷത്തിൽ Pre Primary ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് 2009-2010 വർഷം സ്കൂളിന്റെ ഉന്നമനം ലക്ഷ്യമാക്കി ശ്രീ പി കെ ചന്ദ്രൻ ജനറൽ കൺവീനർ ആയി ശ്രീ നാരായണ സ്കൂൾ ഡെവലപ്പ്മെന്റ് അതോറിറ്റി എന്ന പേരിൽ 25 അംഗ കമ്മിറ്റി നിലവിൽ വന്നു. യാത്രാ സൗകര്യത്തിനായി ഒരു സ്കൂൾ ബസ് വാങ്ങുകയും ചെയ്തു.
ഇപ്പോൾ അതു അഞ്ചെണ്ണമായി ഉയർത്താൻ സാധിച്ചു.
ഈ കമ്മിറ്റി മൂന്നു നിലയുള്ള സ്കൂൾ കെട്ടിടത്തിനു അടിത്തറയിട്ട് ഗ്രൗണ്ട് ഫ്ലോർ ന്റെ പണി പൂർത്തീകരിച്ച് 2010 ൽ കുട്ടികൾക്ക് സമർപ്പിക്കുകയും ചെയ്തു. സ്വപ്നതുല്യമായ ഈ മുന്നേറ്റം മൂലം വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രശംസ നേടി എടുക്കാൻ സാധിച്ചു.
2010- 11 അധ്യയന വർഷത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലയിലെ Best U P School award വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും നേടുകയുണ്ടായി.