സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ/പ്രവർത്തനങ്ങൾ
സർ ബേഡൻ പവ്വൽ പ്രഭു 1907 സ്ഥാപിച്ച കക്ഷിരാഷ്ട്രീയ രഹിതമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്. ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുക സമൂഹത്തിന് ഏറ്റവും പ്രയോജനപ്രദമായ വ്യക്തികളെ രൂപപ്പെടുത്തി എടുക്കുക ഇതെല്ലാമാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശലക്ഷ്യങ്ങൾ. ഈ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റപ്പെടുന്നത് വേണ്ടി സെൻറ് പോൾസ് എച്ച്എസ്എസ് കുരിയച്ചിറ യിൽ , 40 th ഡൈഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു.2 യൂണിറ്റുകളിലായി ആയി 62 കുട്ടികളും 4 ഗൈഡ്ക്യാപ്റ്റൻ മാരുമായി ഈ പ്രസ്ഥാനംമുന്നോട്ടുപോകുന്നു.
2020_ 21 കാലഘട്ടത്തിലാണ് സെൻറ് പോൾ സിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത്. 16 കുട്ടികളും 2 സ്കൗട്ട് മാസ്റ്റർ മാരുമായി ഈ സ്കൗട്ട് പ്രസ്ഥാനം നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തി കൊണ്ടുപോകുന്നു.
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് പരിസ്ഥിതി ക്ലബ്. ജലം മണ്ണ് വായു തുടങ്ങിയ പ്രകൃതി വിഭവങ്ങൾ മലിനമാകാതെ സംരക്ഷിച്ച് നിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ആ ചുറ്റുപാടുകൾക്ക് കോട്ടംതട്ടാതെ സൂക്ഷിക്കാൻ കുട്ടികളെ ബോധവാന്മാരാക്കുന്ന പ്രസംഗങ്ങളും, സെമിനാറുകളും, ചിത്രരചനകളും,മരം വെച്ച് പിടിപ്പിക്കലും, പരിസ്ഥിതി ദിനാചരണങ്ങളും, സ്കൂളുകളിലും, വീടുകളിലും പച്ചക്കറി തോട്ട നിർമ്മാണവും, മഴവെള്ള ശേഖരണവും, കമ്പോസ്റ്റ് നിർമ്മാണവും,പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്ന പോസ്റ്ററുകളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. നമ്മൾ അധിവസിക്കുന്ന ഭൂമിയെ നാം സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ യോടെ നമ്മുടെ ഭൂമിയെ ഹരിതവും ശുദ്ധവും ആക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ സജ്ജമാക്കുന്നു ക്ലബ്ബ്. അതിനുവേണ്ടി നമുക്ക് ജാഗ്രതയോടെ മുന്നേറാം.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ നേതൃത്വ വാസന വളർത്തുവാനും സാമൂഹ്യ ശാസ്ത്രത്തിൻറെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ രൂപപ്പെടുത്തിയിട്ടുള്ളതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
താഴെപ്പറയുന്ന പ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്
* സോഷ്യൽ സയൻസ് എക്സിബിഷൻ
*വിവിധ വിഷയങ്ങളെ പറ്റിയുള്ള പ്രോജക്ട് അവതരണം
*ദേശീയ ദിനങ്ങളുടെ ആചരണം
*സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്.
സയൻസ് ക്ലബ്ബ്
ശാസ്‌ത്രീയ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതിനും ശാസ്‌ത്രരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂളിലെ സയൻസ് ക്ലബ്ബ് നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ക്ലബ് പലപ്പോഴും സെമിനാറുകൾ, സംവാദങ്ങൾ, പ്രശസ്ത ശാസ്ത്രജ്ഞരെക്കുറിച്ചുള്ള അനുസ്മരണങ്ങൾ എന്നിവ നടത്തുന്നു. കൂടുതൽ ദൈനംദിന സയൻസ് ചോദ്യങ്ങൾ സയൻസ് കോർണറിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. സയൻസ് ക്ലബ്ബിന്റെ പേരിൽ ഞങ്ങൾ ശാസ്ത്രത്തിന്റെ സുപ്രധാന ദിനങ്ങൾ ആഘോഷിക്കുന്നു
വിദ്യാരംഗം കലാസാഹിത്യവേദി
കലാ സാഹിത്യ രംഗത്തെ പ്രതിഭ കളുടെ സംഗമവേദിയും കലകളുടെ ഈറ്റില്ലവും ആയ തൃശ്ശിവപേരൂരിൽ സ്ഥിതിചെയ്യുന്ന സെൻറ് പോൾസ് സി ഈ എച്ച് എസ് എസ് വിദ്യാലയം പാഠ്യ വിഷയങ്ങളോ ടൊപ്പം പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകി വിദ്യാർഥികളെ സമഗ്രവികസനത്തിന് പ്രാപ്തരാക്കുക യാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.
എല്ലാ അധ്യയന വർഷവും വർഷാരംഭത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടന കർമ്മം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിക്കപ്പെടുന്നു. എല്ലാമലയാളഅധ്യാപകരും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുമായി ചേരുന്ന യോഗത്തിൽ ദിനാചരണങ്ങൾ കൂടാതെ ക്ലാസിലെ അംഗങ്ങളുടെ കലാ സാഹിത്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു. സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായ വിദ്യാർഥികളെ വിദ്യാരംഗം സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു വരുന്നു . 2021 2022 അധ്യയനവർഷത്തിൽ നടത്തിയ തൃശ്ശൂർ ഈസ്റ്റ് ഓൺലൈൻ സർഗോത്സവത്തിൽ ഗോപിക പി എസ് , അലീന ജോസ്, നന്ദ ടി എസ്, മീര പി എം , നാദിയ പി ബാബു , ശ്രീനന്ദ ടി എസ്, അനുഗ്രഹ എന്നിവർ തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിൽ വച്ച് നടത്തിയ അനുമോദന യോഗത്തിൽ യോഗ്യത സാക്ഷ്യപത്രം നേടി. സർഗാധനരായ പ്രതിഭകളെ വാർത്തെടുക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |