എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1949 ൽ സ്ഥാപിതമായ വിദ്യാലയമാണ് കടുപ്പശ്ശേരി എസ് എച്ച് സി എൽ പി സ്കൂൾ. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച് സ്കൂൾ, സൗത്ത് കടുപ്പശ്ശേരി.
ഭൗതികസൗകര്യങ്ങൾ
1. സ്മാർട്ട് ക്ലാസ്സ്‌റൂം
2. ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
1. പച്ചക്കറിത്തോട്ടം