(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എൻ അമ്മ
പ്രകൃതി എൻ്റെ അമ്മ
ഭൂമിയുടെ വരദാനമാം പ്രകൃതിയെൻ അമ്മ
പഴമ തൻ പ്രകൃതിയെത്രയോ ഭാവനയാം നഷ്ടസ്വപ്നം
ഇന്നിതാ നിൻ നെഞ്ചകം നീറുന്നുവോ
എൻ അമ്മേ പ്രകൃതി
നിൻ മക്കളാം ഞങ്ങൾ നിന്നെ
ചൂഷണം ചെയ്തിതിടുമ്പോഴും
നിൻ ഹൃത്തടം നൊമ്പരത്താൽ നീറുമ്പോഴും
ഞങ്ങളറിയുന്നില്ലമ്മേ നിൻ നെഞ്ചകം പുളയുന്ന വേദന
എത്രയോ ഞങ്ങൾ തൻ ദ്രോഹം ക്ഷമിച്ചിടുന്നു
നിൻ ആയുസ്സ് നിൻ മക്കൾ കവർന്നിടുമ്പോൾ
ഞങ്ങളെ ശപിക്കാതെ പൊട്ടിത്തരുന്ന
നെഞ്ചകത്തിൽ നിന്നും ഉയരുന്നുണ്ടവാം എൻ മക്കളെ
എന്നെ നിങ്ങൾ എന്തിനിങ്ങനെ കൊല്ലാതെ കൊല്ലുന്നു
എൻ ആയുസ്സ് നിങ്ങൾക്ക് കൂടിയുള്ളതല്ലേ