കെ‍. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഔപചാരിക വിദ്യാഭ്യാസത്തിന് ഒരു പ്രൈമറി വിദ്യാലയം വേണമെന്ന ചിന്ത  കലാസമിതി എന്ന സംഘടനയിൽ ഉയർന്നുവന്നു.  അക്കാലത്ത് മുളകുന്നത്തുകാവ്  നിവാസികൾവിദ്യാഭ്യാസത്തിനായി തിരൂർ സെൻതോമസ് സ്കൂളിലോ തീവണ്ടി  പാതകടന്ന് വളപ്പായ  സ്കൂളിലോ ആണ് പോയിരുന്നത് . ഈ സന്ദർഭത്തിൽ മുളകുന്നത്തുകാവിലെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ  ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന ചിന്ത ശക്തമായി. 1952  ൽ അതിനുള്ള  പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.മുളകുന്നത്തുകാവ് ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി അയ്യപ്പ സ്വാമി ക്ഷേത്രത്തിനു സമീപം 50 സെൻറ് സ്ഥലം വാങ്ങി. നാട്ടുകാരുടെ സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് സ്ഥലം വാങ്ങുന്നത്. പ്രധാന കെട്ടിടംപണിയുന്നതിനായി  സഹായിച്ചത് ശ്രീ ഗോവിന്ദമേനോൻ ആയിരുന്നു.  അദ്ദേഹം  തൻറെ  പ്രിയപത്നി  ശ്രീമതി പാറുക്കുട്ടി അമ്മയുടെ സ്മരണാർത്ഥം  പ്രധാന കെട്ടിടം പണികഴിപ്പിച്ച തന്നു.1953  ൽ കലാസമിതി എന്ന സംഘടനയുടെ പ്രസിഡണ്ടും ചേറൂർ എൻ  എസ് എസ്  യു പി എസ്  ലേ അധ്യാപകനുമായിരുന്ന ശ്രീ  കാഞ്ഞങ്ങാട് ബാലൻ മാസ്റ്റർ    മാനേജർ ആയിട്ടുള്ള ഉള്ള മാനേജ്മെൻറ് കമ്മിറ്റി  വനിലവിൽ വരുകയും  ഒന്നും രണ്ടും   ക്ലാസുകൾ  പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ  മറ്റു ക്ലാസുകളും ആരംഭിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം