(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കായ്..
അമ്മേ, ഒന്ന് ഈ സീരിയൽ മാറ്റി വാർത്ത വച്ചെ " , അവൻ പറഞ്ഞു.
" ഇതെന്താ പതിവില്ലാത്തൊരു വാർത്ത കാണൽ?"
" നാളെ സ്കൂൾ ലീവുണ്ടോ എന്ന് നോക്കാനാ "
എന്നും സ്കൂളുണ്ടായിരുന്നതുകൊണ്ട് അന്നെങ്കിലും ഒരു ലീവ് കിട്ടിയിരുന്നെങ്കിൽ, എന്നവൻ ആഗ്രഹിച്ചു. പക്ഷെ ലീവൊന്നും ലഭിച്ചില്ല.
ഇപ്പൊഴെന്തായി?
എല്ലാ ദിവസവും ഞായറാഴ്ച്ചയായാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ചവരുടെ പ്രാർത്ഥന ദൈവം കേട്ടില്ല?
ഈ ലോക്ഡൗൺ കാലത്ത് നമ്മൾ പരമാവതി പുറത്തിറങ്ങാതിരിക്കുക. നമുക്ക് വേണ്ടിയല്ലെ ഡോക്ടർമാരും, നഴ്സുമാരും, പോലീസുകാരും അതുപോലെതന്നെ നമ്മുടെ ഗവൺമെൻ്റും 24 മണിക്കുർ സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കു വേണ്ടി പ്രയത്നിക്കുന്നത്? അതുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്നത് നമുക്ക് ചെയ്യാം. ഈ കൊടും ഭീകരനായ കൊറോണയെ നമുക്ക് പ്രതിരോധിക്കാം. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക്
കഴുകികൊണ്ടിരിക്കുക. ഏറ്റവും പ്രധാനമായി കൊറോണയെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക. ഇതൊക്കെയല്ലെ നമുക്ക് ചെയ്യാനാകൂ കൂട്ടുകാരെ?
നമ്മളിപ്പോൾ ദൈവമായി കാണുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും വേണ്ടിയും അതുപോലെ രോഗമുള്ളവർക്ക് വേഗം സുഖം പ്രാപിക്കുവാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. നിപയേയും പ്രളയത്തേയും നമ്മൾ നേരിട്ടപോലെ ചൈനയിൽ നിന്നെത്തിയ ഈ വരത്തനേയും നമുക്ക് ഒരുമിച്ചു നേരിടാം.