ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/എന്റെ ഗ്രാമം
അതിരുകൾ
വടക്ക് - ചന്ദ്രഗിരിപ്പുഴ
തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്
കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത
പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ
==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം
പ്രധാന സ്ഥലങ്ങൾ
മുണ്ടാങ്കലം
വടക്കംബാത്ത്
കടവത്ത്
മണൽ
ചിറാക്കൽ
കൊമ്പനടുക്കം
കപ്പണയടുക്കം
പാലോത്ത്
പരവനടുക്കം
ചെമ്മനാട്
കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരികപശ്ചാത്തലം ഇന്നും നിലനിർത്തുന്ന ഗ്രാമമാണ് ചെമ്മനാട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധമാണ് ഈ സ്ഥലം. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ മണൽപ്പരപ്പിൽ കാറ്റിലാടുന്നതെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നു.