ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ

03:18, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: കൊച്ചി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ സംസ്‌കൃത പഠനത്തിനായ…)

കൊച്ചി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ സംസ്‌കൃത പഠനത്തിനായി 1885 ല്‍ രാജര്‍ഷി രാമവര്‍മ്മ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം. തന്റെ ഗുരുനാഥന്‍ ശേഷാചാര്യരോടുളള ഭക്തിയാല്‍ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ്‌ സ്ഥാപനം ആരംഭിച്ചത്‌. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങള്‍. കാലക്രമേണ വേദാന്തം തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലേക്ക്‌ മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റില്‍ കോഴ്‌സുകളാണ്‌ പാഠശാലയില്‍ ഉണ്ടായുരുന്നത്‌. 1914 ല്‍ പാഠശാല സംസ്‌കൃത കോളേജ്‌, ഹൈസ്‌ക്കൂള്‍ എന്ന്‌ രണ്ട്‌ വിഭാഗങ്ങളാക്കി മാറ്റി. പിന്നീട്‌ പ്രീഡിഗ്രി നിര്‍ത്തലാക്കിയപ്പോള്‍ ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളായി മാറി.

തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കേരളത്തിലെ പ്രഗല്‍ഭരായ സംസ്‌കൃത പണ്‌ഡിതന്‍മാരില്‍ പലരുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ സരസ്വതീക്ഷേത്രത്തിലായിരുന്നു. ഇപ്പോള്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി തലത്തിലായി ഇരുന്നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ്‌ ഇത്‌. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

മേല്‍വിലാസം : ഗവ. സംസ്‌കൃത ഹൈസ്‌ക്കൂള്‍ തൃപ്പൂണിത്തുറ, എറണാകുളം പിന്‍ കോഡ്‌ : 682 301 ഫോണ്‍ നമ്പര്‍ : 0484 2785332

ഇ മെയില്‍ വിലാസം : sktsh2006@yahoo.com