എസ് എസ് എം എച്ച് എസ് എടക്കഴിയൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൂടുതലറിയാൻ

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ
വിലാസം
എടക്കഴിയൂർ

എടക്കഴിയൂർ പി.ഒ.
,
680515
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0487 2615881
ഇമെയിൽssmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24076 (സമേതം)
യുഡൈസ് കോഡ്32070301201
വിക്കിഡാറ്റQ64088786
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2170
അദ്ധ്യാപകർ49
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിത്ത്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷീൻ
പ്രധാന അദ്ധ്യാപികറീന സി സി
പി.ടി.എ. പ്രസിഡണ്ട്ഹംസ അമ്പലത്തുവീട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
02-02-2022MVRatnakumar



തൃശൂ൪ ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു,ചാവക്കാട് വിദ്യാഭ്യാസ ഉപ ജില്ലയിൽ, സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. കൂടുതലറിയാൻ


ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്
  • ക്ലബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്
  • ഗാന്ധി ദർശൻ
  • ഹെൽത്ത് ക്ലബ്
  • ഐ ടി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ ക്ലബ്
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മാനേജർ ‍ആർ.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ ‍ആർ.പി.ബഷീർ, ‍ആർ.പി. സിദ്ധിഖ്, ഡോ.‍ആർ.പി.അബ്ദുൾ ഹക്കീം എന്നിവർ ചേർന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീൽ സ്കൂൾ‍‍‍ പ്രവർത്തനങ്ങൾ സുഖമായി മുന്നോട്ട് പോകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968-69 ബഹു. അബ്ദു മാഷ്
1969-72 ഇൻ ചാർജ്ജ്
1972-87 ഹാജി കെ. കമ്മുട്ടി മാഷ്)
1987-1998 രമണി ടീച്ചർ
1998-2000 ജോസ് മാഷ്
2000-2004 ശാന്ത ടീച്ചർ
2004-2007 തോമസ് മാഷ്
2007-2008 നിർമ്മലാദേവി ടീച്ചർ
2008-2011 വത്സല ടീച്ചർ"1"
2011-2015 റൈന  കെ കൊച്ചുണ്ണി
2015-2018 വി ഓ ജെയിംസ്
2018-2020 കെ എൽ ജൂലിയ  
2020-2021 ബെന്നി കൈതാരത്ത്
2021- റീന സി സി

നേട്ടങ്ങൾ

 
സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS
 
മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു
  • സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS
  • മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.619297735418929, 75.99503204221016 |zoom=18}}

  • NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
  • ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ ദൂരം .
  • എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ടാൽ എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
  • കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ട്, എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .


<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

{{#multimaps:10.619123,75.994763 |zoom=18}}