എൽ.എൽ.സിഎച്ച്.എസ്. മട്ടാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
03:18, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: പശ്ചിമകൊച്ചിയിലെ പുരാതന വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയില്…)

പശ്ചിമകൊച്ചിയിലെ പുരാതന വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയില്‍ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശുപള്ളിക്കു തെക്കും, ഡച്ച് സിനഗോഗിനും, മട്ടാഞ്ചേരി കൊട്ടാരത്തിനും വടക്കുവശത്തുമായി സ്ഥിതി ചെയ്യുന്ന 400 വര്‍ഷം പഴക്കമുള്ള ലേഡി ഓഫ് ലൈഫ് ചര്‍ച്ചിന്റെ തൊട്ടു പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് “LADY OF LIFE CHURCH HIGH SCHOOL എന്നറിയപ്പെടുന്ന L.L.C.H.S. മട്ടാഞ്ചേരി.

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ്സു വരെ പ്രവര്‍ത്തിക്കുന്ന ഈ വി ദ്യാലയം കൊച്ചി രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി എത്തിചേര്‍ന്ന് ഭരണകര്‍ ത്താക്കളായി തീര്‍ന്ന ഡച്ച്, ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് സംസ്‌ക്കരങ്ങളുടെയും അറബി, ജൂത സംസ്‌ക്കാരങ്ങളുടെയും സമന്വയമാണ് ഈ പ്രദേശം. 2-6-1922ല്‍ ഈ പളളിക്കൂടം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കൊച്ചി രൂപതയിലെ മിഷനറിമാരായ വൈദീകരുടെയും കര്‍മലീത്താ സന്യാസിനികളുടെയും ഇടവകയിലെ നല്ലവരായ സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെയും സമീപവാസികളുടെയും നിസ്വാര്‍ത്ഥമായ സേവനവും അതിനു പിന്നില്‍ ഉണ്ടായിരുന്നു. പാവപ്പെട്ട കുട്ടികളെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ പടുത്തുയര്‍ത്തിയ ഈ പള്ളിക്കൂടം 1962ല്‍ യു.പി. സ്‌കൂളായും, 1966ല്‍ ആരാധ്യനായ കൊച്ചി ബിഷപ്പ് റെറ്റ് റവ. ഡോ. അലക്‌സാണ്ടര്‍ എടേഴത്തിന്റെ ഭരണകാലത്ത് ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. ഏകദേശം 2000-നു മേല്‍ വി ദ്യാര്‍ത്ഥികള്‍ പ0ിച്ചിരുന്ന വിദ്യാലയമാണ് ഇത്. സമൂഹത്തിലെ ഉന്നതശ്രേണിയില്‍ എത്തിപ്പെട്ട നിരവധി വ്യക്തിത്വങ്ങള്‍ വിദ്യ ആര്‍ജിച്ചിരുന്നത് ഈ വിദ്യാലയത്തില്‍ നിന്നാണ്.

കൊച്ചി രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണര്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ജനറല്‍ മാനേജര്‍ റൈറ്റ് റവ.ഡോ.ജോസഫ് കരിയില്‍ പിതാവും, പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ ഡര്‍ റവ.ഡോ. ഫ്രാന്‍സിസ് കുരിശിങ്കലും ആണ്.

ഇപ്പോള്‍ ഈ സ്‌കൂളിന്റെ പ്രധാന അധ്യാപികയായ ശ്രീമതി. ടെസ്സി ജേക്കബിന്റെ കീഴില്‍ പതിനാല് അധ്യാപകരും, നാല് അനധ്യാപകരും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി വളരെയധികം പിന്നോ ക്കം നില്‍ക്കുന്ന മട്ടാഞ്ചേരിയിലെ കോളനികളില്‍ നിന്നും, യത്തീംഖാന, കര്‍മ്മലീത്താ ഓര്‍ഫനേജ് എന്നിവിടങ്ങളില്‍ നിന്നുമായി, നൂറ്റിതൊണ്ണൂറ്റിരണ്ട് കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.