ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച് എസ് എസ് വടക്കാഞ്ചേരി/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 22 അധ്യയന വർഷത്തെ ജെ ആർ സി അംഗങ്ങളെ ജൂലൈ മാസത്തിൽ തന്നെ തെരഞ്ഞെടുത്തു. എട്ടാം ക്ലാസിൽ നിന്നും 20 അംഗങ്ങളെയാണ് പുതിയതായി തെരഞ്ഞെടുത്തത്. സേവന സന്നദ്ധരായ കുട്ടികൾക്കാണ് മുൻഗണന നല്കിയത്. എട്ടാം ക്ലാസിലെ 20 കുട്ടികൾ എ ലെവലിലും ഒമ്പതാം ക്ലാസിലെ 20 കുട്ടികൾ ബി ലെവൽ വിഭാഗത്തിലും പെടുന്നു. സി ലെവലിൽ പത്തിലെ 11 കുട്ടികളെ ഉൾപ്പെടുത്തി മൊത്തം 51 അംഗങ്ങളാണ് ജെ ആർ സി കേഡറ്റുകളായി 2021 - 22 ൽ വടക്കാഞ്ചേരി ജി ബി എച്ച് എസിൽ തെരഞ്ഞെടുത്തിട്ടുള്ളത്. സ്കൂളിലെ ജെ ആർ സി അംഗങ്ങൾക്ക് കോവിഡ് മഹാമാരിയെ കുറിച്ചും കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്‍ക്കരണം നടത്തി.