അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26009 (സംവാദം | സംഭാവനകൾ) (→‎ന്യൂ ഇയർ റിപ്പബ്ലിക് ദിനാഘോഷം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി  രൂപീകരിച്ചതാണ് ആർട്സ് ക്ലബ്.അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ 2020-2021 അദ്ധ്യയനവർഷത്തെ ആർട്സ് ക്ലബ്ബിന്റെ ഔപചാരിക ഉത്ഘാടനം ജൂലൈ 5ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഓൺലൈനിൽ  നിർവഹിക്കുകയുണ്ടായി. ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്മിത ടീച്ചറും ജോയിൻറ് സെക്രട്ടറി ജലീൽ സാറും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജൂൺ ആദ്യവാരം തന്നെ ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയിരുന്നു. പരിസ്ഥിതി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ പരിസ്ഥിതി ഗാനം ആലപിക്കുകയും വായനാദിനത്തോടനുബന്ധിച്ച് വായനാഗീതവും, വായനയുടെ പ്രാധാന്യത്തെ  കുറിച്ചുള്ള പ്രസംഗം എന്നിവ അവതരിപ്പിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വേണ്ടി അദ്ധ്യാപകർ രചനയും സംഗീതവും നൽകിയ ഗാനം ആലപിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആർട്സ് ക്ലബ് അംഗങ്ങൾ ക്ക് സാധിച്ചു.

പരിശീലന കളരി

കലാപരമായ കഴിവുകൾ എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ച് ജൂലൈ 14 ന് ഭാഷാധ്യാപകരെ ഉൾപ്പെടുത്തി കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകി. പ്രസംഗകല, സംഗീതം, നൃത്തം, ചിത്രരചന, അഭിനയം, കവിതാരചന കഥാരചന തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അധ്യാപകർ കുട്ടികൾക്ക് പകർന്നു നൽകി. പ്രാഗല്ഭ്യം നേടിയിട്ടുള്ള കുട്ടികളും കൂട്ടുകാർക്ക് അറിവുകൾ പകർന്നു നൽകി. ക്ലബ്ബ് അംഗമായ അഞ്ജു വി ആർ രചിച്ച് ആലപിച്ച "കൊറോണ"എന്ന കവിത യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.

കൊറോണ എന്ന കവിത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യ ദിനാഘോഷവും "ഫ്ലാഗ് "ഷോർട് ഫിലിം പ്രകാശാനവും

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ നടന്ന പരിപാടികളിൽ ദേശഭക്തിഗാനം അവതരിപ്പിച്ച്  ക്ലബ്ബംഗങ്ങൾ ശ്രദ്ധനേടി. സ്കൂളിനു വേണ്ടി സ്റ്റാഫ് ആയ ശ്രീ റഫീഖ് ന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ "ഫ്ലാഗ്"എന്ന ഷോർട്ട് ഫിലിമിൽ ക്ലബ്ബിലെ അംഗങ്ങളും  സഹോദരങ്ങളും ആയ വിനോദ്, വിനീഷ് എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചു.ആർട്സ് ക്ലബ് കൺവീനർ അബ്ദുൽ ജലീൽ സാർ  തിരക്കഥയും സംവിധാനവും നിർവഹിച്ചു . ഓഫീസ്  സ്റ്റാഫ് ശ്രീ റഫീഖിന്റെ  സാങ്കേതിക മികവിൽ അഗസ്റ്റ് 15 നു തന്നെ ഷോർട് ഫിലിം പ്രകാശനം നിർവഹിക്കാൻ സാധിച്ചു

ഫ്ലാഗ് ഷോർട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസ് ഒരു അവബോധം

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ സന്ദർഭത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലിറ്റിൽ  കൈറ്റ് ഐ ടി ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡ് ബോധവൽക്കരണ ഗാനം തയ്യാറാക്കി. ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപിക ശ്രീമതി മുംതാസ് ടീച്ചർ എഴുതിയ വരികൾക്ക് ആർട്സ് ക്ലബ്ബ് സെക്രട്ടറിയും ഹൈസ്കൂൾവിഭാഗം ഗണിതം അധ്യാപികയുമായ ശ്രീമതി സ്മിത ടീച്ചർ സംഗീതം നൽകി. ആദിത്യ മോഹൻ,അതുല്യ മോഹൻ,മഞ്ജു വി ആർ,അഞ്ജു വി ആർ, എന്നിവരാണ് പദ്യം ആലപിച്ചത്. കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി ബിന്ദു മതി ടീച്ചറുടെ സംവിധാനത്തിൽ  ചിത്രീകരിച്ച വീഡിയോയുടെ സാങ്കേതികസഹായം നൽകിയത് ശ്രീ റഫീഖ് ചേന്നാംപിള്ളി,സൂര്യ കേശവൻ എന്നിവരാണ് .സ്കൂൾ യൂട്യൂബ്  ചാനൽ വഴി സംപ്രേക്ഷണം ചെയ്ത ബോധവൽക്കരണ ഗാനത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്.

"കൊറോണ വൈറസ് ഒരു അവബോധം" എന്ന കവിത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓണാഘോഷം

ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സ്കൂൾ ആർട്സ് ക്ലബ്ബ് നേതൃത്വം നൽകി. കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈനായാണ് പ്രോഗ്രാം നടന്നത്. ഓണക്കവിത , തിരുവാതിരക്കളി, പൂവിളി, പുലിക്കളി ഓണസദ്യ തുടങ്ങി നിരവധി കലാപാരിപാടികൾ കുട്ടികൾ വീടുകളിലിരുന്ന് അവതരിപ്പിച്ച് റെക്കോർഡ് ചെയ്ത് അയച്ചു. വിവിധ പരിപാടികളുടെ വീഡിയോ ചേർത്ത് ഹെഡ്മാസ്റ്ററുടെയും മറ്റധ്യാപകരുടെയും ഓണാശംസകൾ ഉൾകൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയും യൂട്യൂബ് ചാനൽ വഴി സംപ്രേക്ഷണം ചെയ്തു.ഓണാഘോഷത്തോടനുബന്ധിച്ച് വിനു,മഞ്ജു, അഞ്ചു, കൃഷ്ണ, ചിഞ്ചു അനുപ്രിയ എന്നീ കുട്ടികൾ  ഓണപ്പാട്ടുകൾ പാടുകയും , അഞ്ചു വി ആർ ഓണക്കവിത ചൊല്ലുകയും ചെയ്തു.

ഓണാഘോഷ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ അസംബ്ലി

ഓൺലൈൻ വിദ്യാഭ്യാസം നടക്കുന്നതിനാൽ ക്ലാസ്സ് അസംബ്ലി ഓൺലൈനിൽ ദിവസവും നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പ്രാർത്ഥനയ്ക്കായി ക്ലബ്ബംഗങ്ങളെ ചുമതലപ്പെടുത്തി. അസംബ്ലിയിൽ കുട്ടികളുടെ കഴിവുകൾ  പ്രകടിപ്പിക്കാനുള്ള അവസരവും നൽകി. ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം  നൽകി. അസംബ്ലിയുടെ അവസാനത്തെ 5 മിനുട്ടാണ് ഇതിനായി മാറ്റിവെച്ചത്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾക്ക് ആർട്സ് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി.

അധ്യാപക ദിനാഘോഷവും നേർകാഴ്ച ചിത്രരചനാമത്സരവും

സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഓൺലൈനിൽ നടന്ന അധ്യാപകദിന ചടങ്ങുകൾക്ക് ആർട്സ് ക്ലബ് പ്രവർത്തകരുടെ കലാപ്രകടനങ്ങൾ മിഴിവേകി. ആർഷ മണി അനഘ അരുണ എന്നീ ക്ലബ്ബംഗങ്ങൾ ആണ് അധ്യാപകദിന കലാപരിപാടികൾക്ക് നേതൃത്വം നൽകിയത്. മുൻ ഉപരാഷ്ട്രപതി  ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ  വളരെ മിഴിവോടെ കുട്ടികളിലേക്ക് എത്തിക്കുവാൻ ഇതിനായി . പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ  യു ആർ സീ എറണാകുളം നടത്തിയ നേർക്കാഴ്ച ചിത്രരചനാ മത്സരത്തിൽ സ്കൂൾതല വിജയികളായ മുഹമ്മദ് യാസീൻ ( ഹൈസ്കൂൾ വിഭാഗം) മഞ്ചു വി ആർ (യു പി വിഭാഗം ) എന്നിവരെ പങ്കെടുപ്പിച്ചു രണ്ടു വിദ്യാർഥികളും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി മാറി ഗാന്ധിജയന്തിയും ശിശുദിനവും

ഗാന്ധി ജയന്തിയും ശിശു ദിനവും

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ഗാന്ധിചിത്രങ്ങളും ബാലികാ ദിനത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുന്ന വീഡിയോയും  ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.ശിശുദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതിയുടെ നേതൃത്വത്തിൽ "അമ്മയും നന്മയും ഒന്നാണ്"എന്നനൃത്തരൂപം അവതരിപ്പിച്ചു. ശിശുദിന ഗാനം , പ്രസംഗം, നെഹ്റു ചിത്രരചന തുടങ്ങിയവ ക്ലബ് അംഗങ്ങളുടെ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പരിപാടികൾ ആയിരുന്നു.രാഷ്ട്രപിതാവായ  ബാപ്പുജിയുടെ ജന്മദിനവും ഇന്ത്യൻ സ്വാതന്ത്ര സമരങ്ങൾക്ക് നേതൃത്വം നൽകുകയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ശ്രീ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം ശിശുദിനമായി ആചരിച്ചുവരുന്നു.ഗാന്ധിജയന്തി ദിനത്തിലും കേരളപ്പിറവിദിനത്തിന്റെയും ഭാഗമായി സ്കൂളിൽ നടന്ന വിവിധ കലാപരിപാടികൾക്ക് ഓൺലൈനിൽ സംപ്രേക്ഷണം ചെയ്തു

പ്രതീക്ഷ 2020

നവംബർ മാസത്തിലെ എസ് ആർ ജി മീറ്റിംഗ് തീരുമാനപ്രകാരം നവംബർ 17 ,18 തീയതികളിൽ കലോത്സവ്-20-21 ഓൺലൈനിൽ സംഘടിപ്പിച്ചു.  വിവിധ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.കോവിഡ് പ്രതിസന്ധിയിൽ ഓൺലൈനിൽ ആയ വിദ്യാർത്ഥികൾക്കായി കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു ആർട്സ് ക്ലബ് സെക്രട്ടറി ശ്രീ ജലീൽ സാറിന്റെയും സ്മിത ടീച്ചറുടേയും നേതൃത്വത്തിലാണ് കലോത്സവ പ്രവർത്തനങ്ങൾ നടന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള മത്സരയിനങ്ങൾ നിങ്ങൾ കുട്ടികളെ അറിയിക്കുകയും യും വീടുകളിൽനിന്ന് പരിശീലനം ചെയ്തത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഗൂഗിൾ മീറ്റിൽ നാല് വേദികളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കാവേരി ഗംഗ ബ്രഹ്മപുത്ര  യമുന എന്നീ നാലു വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വേദിയുടെയും ലിങ്കുകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മത്സരാർത്ഥികളും കാണികളും ലിങ്ക് വഴി ജോയിൻ ചെയ്യുകയുമാണ് ചെയ്തത്. വിദ്യാർഥികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടന്ന മത്സരത്തിൽ  റെഡ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.കഥാരചന,കവിതാരചന, മലയാളം ഉപന്യാസം,ഇംഗ്ലീഷ് ഉപന്യാസം,ഹിന്ദി ഉപന്യാസം തുടങ്ങിയ രചനാമത്സരങ്ങൾ ഒപ്പം തന്നെ മിമിക്രി,മോണോആക്ട്, നാടോടിനൃത്തം,സംഘനൃത്തം തുടങ്ങിയ മത്സരങ്ങളും നടന്നു

ന്യൂ ഇയർ റിപ്പബ്ലിക് ദിനാഘോഷം

ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കരോൾ ഗാനവും, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാനവും ദൃശ്യാവിഷ്കാരവും കുട്ടികൾ അവതരിപ്പിച്ചു.ഓരോ പ്രവർത്തനങ്ങൾക്കും മുന്നോടിയായി ചിട്ടയായ പരിശീലനം നൽകുന്നതിനാൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും മറ്റു ക്ലബ്ബുകളിലെ പ്രവർത്തനങ്ങളിലും പുറമേയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ സീനിയർ സയന്റിസ്സ്റ്റുമായ ഡോക്ടർ വി എസ് അബൂബക്കർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ തിളക്കമാർന്ന മുഖങ്ങളുടെ ദൃശ്യാവിഷ്കാരത്തോടുകൂടി യുപി വിഭാഗത്തിലെ കുട്ടികളുടെ മത്സര പരിപാടികൾക്ക് ആരംഭം കുറിച്ചു. 7 ബി ക്ലാസിലെ അശ്വതിയുടെ "എന്റെ ഭാരതം" ദൃശ്യാവിഷ്കാരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ യുടെ ഭാരതാംബ, സംഘനൃത്തം,ദേശഭക്തി ഗാനം എന്നിവ റിപ്പബ്ലിക് ദിന ചടങ്ങിനു മിഴിവേകി.  ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് എസ് ആർ ജി  കൺവീനർ മുംതാസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

റിപ്പബ്ലിക് ദിന ചടങ്ങുകളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക