ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച്‌ എസ് എസ് വാടാനാംകുറുശ്ശി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20019 (സംവാദം | സംഭാവനകൾ) ('വാടാനാംകുറിശ്ശിയിൽ ദേശമംഗലംമന വക സ്ഥലം ഒരു ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വാടാനാംകുറിശ്ശിയിൽ ദേശമംഗലംമന വക സ്ഥലം ഒരു രൂപ പ്രതിഫലത്തിന് സർക്കാരിന് നൽകിക്കൊണ്ട്, അവരുടേയും നാട്ടുകാരുടെയും ശ്രമഫലമായി 1912 ൽ ഇവിടെ ഒരു ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിതമായി .1936 ൽ യുപി ആയും 1958 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറിയായും വളർന്ന ഈ സരസ്വതി ക്ഷേത്രത്തിന് പറയാൻ അധ്വാനത്തെയും പ്രതീക്ഷയുടെയും നീണ്ട ചരിത്രം തന്നെയുണ്ട്. കാലോചിതമായ പ്രവർത്തനശൈലികൊണ്ടും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം കൊണ്ടും അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം സമൂഹത്തിന് സംഭാവന നൽകിയ വ്യക്തികൾ അനേകമാണ്. കേരളത്തിൽ ആദ്യമായി എസ് സി വിഭാഗത്തിൽ നിന്നും ഐ എ എസ് നേടിയ ഡോ. കുഞ്ഞാമൻ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. പട്ടാമ്പി എം എൽ എ ശ്രീ. മുഹമ്മദ് മുഹ്സിൻ , സാഹിത്യരംഗത്തെ ശ്രദ്ധേയനായ ആയ ഷൊർണൂർ കാർത്തികേയൻ എന്നിവർ ഈ വിദ്യാലയത്തിെന്റെ സംഭാവനയാണ് . അതുപോലെ വൈദ്യശാസ്ത്ര രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ.സുലോചന ഡോ.സോമൻ ഡോ. വത്സല ഡോ. രാജൻ ഡോ. വേണുഗോപാൽ എന്നിവരുടെ പേരിലും ഈ വിദ്യാലയം അഭിമാനംകൊള്ളുന്നു.സെൻറ് തോമസ് കോളേജിലെ ഇംഗ്ലീഷ് ഇംഗ്ലീഷ് അധ്യാപകൻശ്യാം സുധാകർ ഷോർണൂർ ഉപജില്ലയുടെ എ ഇ ഒ ആയി സർവീസിൽ നിന്നും വിരമിച്ച ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങി നിരവധി പൂർവ്വ വിദ്യാർത്ഥികൾ ....