ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ജീവിതത്തിന്റെ ഭദ്രതയ്ക്ക് , മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ , ചിട്ടയോടു കൂടിയ പെരുമാറ്റം ആവശ്യമാണ് .അതിനായി കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് അതിന്റെ പ്രവർത്തനം തുടരുന്നു. വിവിധ ദിനാചരണങ്ങളോട നുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം, ദേശഭക്തിഗാനാലാപനം, പ്രസംഗ മത്സരം, ചിത്രരചന മത്സരം, പ്രബന്ധരചന, ക്വിസ് മത്സരം, റാലി , സ്റ്റഡി ടൂർ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു. സാമൂഹ്യ ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള മത്സരങ്ങളിൽ കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് . സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങൾ വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തുവരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മേൽപറഞ്ഞ പ്രവർത്തനങ്ങൾ ഓൺ ലൈനായി നടത്തി.