എൽ.പി.എസ്സ്.വയ്യാനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം വന (വയ്യാ യാനം ) നിബിഡമായിരുന്ന സ്ഥലം ( വയ്യാവനം ) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽ പാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പോതുവികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്‌നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി .