ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ) ('2021-22 വർഷത്തെ Maths Club ജൂലൈ മാസം ബഹുമാനപ്പെട്ട HM അസീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 വർഷത്തെ Maths Club ജൂലൈ മാസം ബഹുമാനപ്പെട്ട HM അസീസ് സർ ഉദ്ഘാടനം ചെയ്തു. അദ്ദേഹം മാത്സ് ക്ലബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു കൊടുക്കുകയുണ്ടായി. അതിനു ശേഷം ഓരോ മാസവും മാത്സ് ആക്ടിവിറ്റികൾ കുട്ടികൾക്ക് കൊടുത്തു. ഓണത്തോടനുബന്ധിച്ച് ഗണിത പൂക്കളം നടത്തി. കുട്ടികൾ മികച്ച രീതിയിൽ തന്നെ ഗണിത പൂക്കളം വരച്ചു. ഡിസംബർ 22 ശ്രീ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്രജ്ഞൻമാരുടെ ഒരു ഡോക്യുമെന്ററി തയ്യാറാക്കി. കുട്ടികളുടെ ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ വേണ്ടി വീടുകളിൽ മാത്സ് കോർണർ, ജ്യാമിതീയ രൂപങ്ങൾ എന്നീ വർക്കുകൾ കുട്ടികൾക്ക് കൊടുത്തു. കുട്ടികൾ നന്നായി ചെയ്യുകയും മാത്സ് ക്ലബിൽ അവതരിപ്പിക്കുകയും ചെയ്തു.