ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Readytostudy (സംവാദം | സംഭാവനകൾ) (ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ/ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ൽ  ആരംഭിച്ചതാണ് ഈ വിദ്യാലയം. 2013 ൽ  പ്രീ പ്രൈമറി ആരംഭിച്ചു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. 120 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് ധാരാളം മികച്ച വിദ്യാർഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. വെണ്ണിക്കുളം ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന വിദ്യാലയമാണിത്.

      വിദ്യാലയങ്ങൾ കുറവായിരുന്ന കാലത്ത് വിശാലമായ ഒരു പ്രദേശത്തെ മുഴുവൻ വിദ്യാർഥികളും വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന ഏക വിദ്യാലയമാണിത്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ പഠിപ്പിക്കുകയും ലോകത്തിന്റെ നാനാ മേഖലകളിൽ ജോലി ചെയ്യുന്നവരും വിശ്രമ ജീവിതം നയിക്കുന്നവരുമായ അനവധി പേർക്ക് വിദ്യ പകർന്നതും അറിവ് നൽകിയതും ഈ വിദ്യാലയമാണ്.