48039 നേട്ടങ്ങൾ കൊയ്ത അധ്യാപകർ
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സംസ്ഥാനത്ത് മികച്ചു നിൽക്കുന്ന ക്രസൻറ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ മുതൽക്കൂട്ട് സ്കൂളിലെ പ്രതിഭാധരരായ അധ്യാപക സമൂഹം തന്നെയാണ് മിക്ക അധ്യാപകരും ഏതെങ്കിലും ഒരു മേഖലയിൽ മികച്ചുനിൽക്കുന്നു എന്നുതന്നെയാണ് ക്രസൻ്റിൻ്റെ മേൽക്കോയ്മ. കലാകായിക പൊതു പ്രവർത്തനങ്ങളിൽ ജില്ലാ-സംസ്ഥാന മേഖലകളിൽ കഴിവ് തെളിയിച്ച കുറച്ചു പേരെ പരിചയപ്പെടുത്തട്ടെ
റീന പി ജി
ഫിസിക്സ് അധ്യാപികയായ റീന പി ജി ആധുനിക കേരളാ സാഹിത്യ ലോകത്ത് ഉദിച്ചുനിൽക്കുന്ന ഒരു സൂര്യൻ തന്നെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ കഥകളായും, കവിതകളായും, ഇംഗ്ലീഷ് കവിതകളായും സാഹിത്യ മേഖലയിൽ തൻ്റേതായ കയ്യൊപ്പ് ചാർത്തിയിരിക്കുന്നു. ഒലീവ് പബ്ലിക്കേഷൻസ് 2019 ൽ പുറത്തിറക്കിയ ആകാശ വേരുകൾ എന്ന കവിതാസമാഹാരത്തിൻ്റെ റിവ്യൂ ആറോളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 2018 ൽ16 കവിതകളും, ഒരു ഓർമ്മക്കുറിപ്പും, ഒരു ആസ്വാദന കുറിപ്പും, 2 ഇംഗ്ലീഷ് കവിതകളും വിവിധ പത്ര മാസികകളിൽ പ്രസിദ്ധീകരിച്ചു. 2019 ൽ 7 കവിതകളും ,ഒൻപത് കഥകളും , പ്രശസ്ത മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 2020 ൽ 2 കഥകളും, 2021 ൽ 8 കഥകളും, മറ്റു പ്രസിദ്ധ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു വന്നു.2017 ൽ കാവ്യലോകം ഓണക്കവിത പുരസ്കാരം നേടിയ റീന പിജി , 2018ൽ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ്, കെ എസ് എഴുത്തച്ഛൻ സ്മാരക കവിതാ പുരസ്കാരവും, തീമരത്തണലിൽ കവിതാ പുരസ്കാരവും നേടുകയും ചെയ്തു. 2019 ൽ കാക്കനാടൻ കഥാപുരസ്കാരം ജൂറി പുരസ്കാരവും, പു ക സ കവിതാ പുരസ്കാരവും നേടി സാഹിത്യലോകത്ത് നിറഞ്ഞു നിന്നു. 2020 ൽ ഐമനം കരുണാകരൻ കുട്ടി സ്മാരക കഥാ പുരസ്കാരം കൊണ്ടും കെ എസ് ടി യു ഗുരു ചൈതന്യ അധ്യാപക സാഹിത്യ കഥാപുരസ്കാരം നേടി കൊണ്ടും റീന ടീച്ചർ കേരള സാഹിത്യത്തിൽ തിളങ്ങിനിൽക്കുന്ന യുവ സാഹിത്യ പ്രതിഭകളിലൊന്നാണെന്ന് തെളിയിച്ചിരിക്കുന്നു
മുജീബ് റഹ്മാൻ വി പി
സോഷ്യൽ സയൻസ് അധ്യാപകനായ മുജീബ് മാസ്റ്റർ, ഈ മലയോര പ്രദേശത്തിന്റെ കായിക, രാഷ്ട്രീയ, സേവന രംഗങ്ങളിൽ മികച്ചുനിൽക്കുന്ന ഒരു അധ്യാപകനാണ് . സെവൻസ് ഫുട്ബോൾ രംഗത്ത് മികച്ച നിന്നിരുന്ന കായിക പ്രതിഭയായിരുന്ന അദ്ധേഹം 1987- 88 കാലഘട്ടത്തിൽ സ്കൂൾ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി കായിക ജീവിതത്തിന്ന് നാന്ദി കുറിച്ചു. 1991- 94 കാലഘട്ടങ്ങളിൽ കേരളത്തിലെ ഫുട്ബാൾ നഴ്സറി എന്നറിയപെടുന്ന മമ്പാട് mes കോളേജ് ഫുട്ബോൾ ടീമിന്റെ ജഴ്സി അണിഞ്ഞു. 1990 മുതൽ പതിന്നെട്ട് വർഷകാലംകേരള സെവൻസ് ഫുട്ബോൾ ഗ്രൗണ്ടുകളിലെ നിറ സാന്നിധ്യമായിരുന്നു. കാളികാവ് ഫ്രണ്ട്സ്, കാളികാവ് കെ എഫ് സി, കെ ആർ എസ് കോഴിക്കോട്, സോക്കർ മലപ്പുറം, റൊവേർസ് മഞ്ചേരി, ഫ്രണ്ട്സ് മമ്പാട് ,ടൗൺ ടീം അരീക്കോട് എന്നീ ടീമുകൾക്ക് വേണ്ടി ജില്ലാ എ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പുകളിൽ കളിച്ചു. കെ എഫ് സി കാളികാവിന് വേണ്ടി 15 വർഷക്കാലയളവിൽ ഒത്തിരി ട്രോഫികൾ നേടിയ അദ്ദേഹം 1997ലെ മലപ്പുറം ജില്ലാ താരമായിരുന്നു .
1993 -94 കാലഘട്ടത്തിൽ കാളികാവിലെ ഏറ്റവും മികച്ച കായിക പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് റഹ്മാൻ കലാ -ജിദ്ദ എന്ന പ്രവാസി സംഘടനയുടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹത നേടിയെടുത്തു . കാളികാവിന് വേണ്ടി ഏറ്റവും കൂടുതൽ സെവൻസ് കളിച്ച താരമായ അദ്ദേഹം പ്രീ നാഗ്ജി കോഴിക്കോട്, ബിഷപ്പ് പെരേര കപ്പ് തിരുവനന്തപുരം, കൗമുദി ട്രോഫി തുടങ്ങിയ കേരളത്തിലെ പ്രമുഖ ടൂർണമെൻ്റുകളിൽ മലപ്പുറം ജില്ലയുടെയും, മമ്പാട് കോളേജിലെയും ജയ്സി അണിഞ്ഞിരുന്നു. അഖിലേന്ത്യാ സെവൻസ് ടൂർണമെൻ്റുകളിൽ കാളികാവിൻ്റെ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചുകൊണ്ട് പ്രശസ്തി നേടുകയുണ്ടായി
സോഷ്യൽ സയൻസ് അധ്യാപകനായ മുജീബ് മാസ്റ്റർ പ്രാദേശിക പൊതുരംഗത്ത് മികച്ചുനിൽക്കുന്ന ഒരു അധ്യാപകനാണ് . സെവൻസ് ഫുട്ബോൾ രംഗത്ത് മികച്ച നിന്നിരുന്ന കായിക പ്രതിഭയായിരുന്ന അദ്ധേഹം 1987- 88 കാലഘട്ടത്തിൽ സ്കൂൾ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു. അദ്ദേഹം 1991- 94 കാലഘട്ടങ്ങളിൽ മമ്പാട് MES കോളേജിലെ ഫുട്ബോൾ ടീമംഗമായിരുന്നു. 1993 മുതൽ പതിനൊന്നോളം വർഷം കേരള സെവൻസ് ഫുട്ബോൾ ഗ്രൗണ്ടുകളിലെ നിറ സാന്നിധ്യമായിരുന്നു. കാളികാവ് ഫ്രണ്ട്സ്, കാളികാവ് കെ എഫ് സി, കെ ആർ എസ് കോഴിക്കോട്, സോക്കർ മലപ്പുറം, റൊവേർസ് മഞ്ചേരി, ഫ്രണ്ട്സ് മമ്പാട് ,ടൗൺ ടീം അരീക്കോട് എന്നീ ടീമുകൾക്ക് വേണ്ടി ജില്ലാ എ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പുകളിൽ കളിച്ചു. കെ എഫ് സി കാളികാവിന് വേണ്ടി 11 വർഷക്കാലയളവിൽ ഒത്തിരി ട്രോഫികൾ നേടിയ അദ്ദേഹം 1997ലെ മലപ്പുറം ജില്ലാ താരമായിരുന്നു. 1993 -94 കാലഘട്ടത്തിൽ കാളികാവിലെ ഏറ്റവും മികച്ച കായിക പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് റഹ്മാൻ. കലാ -ജിദ്ദ എന്ന പ്രവാസി സംഘടനയുടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹത നേടിയെടുത്തു . കാളികാവിന് വേണ്ടി ഏറ്റവും കൂടുതൽ സെവൻസ് കളിച്ച താരമായ അദ്ദേഹം പ്രീ നാഗ്ജി കോഴിക്കോട്, ബിഷപ്പ് പെരേര കപ്പ് തിരുവനന്തപുരം, കൗമുദി ട്രോഫി തുടങ്ങിയ കേരളത്തിലെ പ്രമുഖ ടൂർണമെൻ്റുകളിൽ മലപ്പുറം ജില്ലയുടെയും, മമ്പാട് കോളേജിലെയും ജയ്സി അണിഞ്ഞിരുന്ന അദ്ദേഹം അഖിലേന്ത്യാ സെവൻസ് ടൂർണമെൻ്റുകളിൽ കാളികാവിൻ്റെ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചു പ്രശസ്തി നേടുകയുണ്ടായി.
ഷബീർ ചെറുകാട്
ഹിന്ദി അധ്യാപകനായ ഷബീർ മാഷ് കലാ - കായിക - സാമൂഹ്യ പ്രവർത്തനങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു പ്രതിഭയാണ്. 42 മത് സംസ്ഥാന തല മാസ്റ്റേർസ് അത്ലറ്റിക് മീറ്റ് (2021) ൽ 1500 റൈസിൽ മെഡൽ ജേതാവായ ഇദ്ധേഹം നാഷണൽ മീറ്റിൽ പങ്കെടുക്കാനായി കാത്തിരിക്കുന്നു, ഫുട്ബോൾ കളിക്കാരനായ ഈ മമ്പാട്ടുകാരൻ നിലവിൽ വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റുകളിൽ കളിച്ച്കൊണ്ടിരിക്കുന്നു, ടോപ് സ്കോറർ ആയും, ജില്ലാതല അധ്യാപക ടൂർണമെൻ്റിൽ ബെസ്റ്റ് പ്ലയറായും അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഷബീർ ചെറുകാട് എന്ന തൂലികാനാമത്തിൽ ആനുകാലികങ്ങളിൽ എഴുതുന്ന ഇദ്ദേഹത്തിൻ്റെ നർമ കഥകൾക്ക് വായനക്കാർ ഏറെയുണ്ട്, അക്ഷരദീപം മാസികയിൽ ഇദ്ദേഹത്തിൻ്റെ ആറോളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020ലെ വിദ്യാരംഗം ജില്ലാതല മത്സരത്തിൽ മികച്ച രചനക്കുള്ള പുരസ്കാരം കിട്ടിയിട്ടുള്ള ഇദ്ദേഹത്തിൻ്റെ ആദ്യ പുസ്തകം പേരക്ക ബുക്സ് പ്രസിദ്ധീകരിക്കാൻ ഒരുങ്ങി നിൽക്കുന്നു. പ്രദേശിക സാമൂഹ്യ- ചാരിറ്റി പ്രവർത്തകനായ ഇദ്ദേഹത്തിന് നാട്ടുകാർ 2015ൽ മികച്ച യുവ സമൂഹ്യ പ്രവർത്തകനുള്ള മൊമൻ്റം നൽകി ആദരിച്ചിട്ടുണ്ട്.
അത്തീഫ് കെ
സോഷ്യൽ സയൻസ് അധ്യാപകനായ മാഷ് അത്തീഫ് കാളികാവ് എന്ന തൂലികാ നാമത്തിൽ 2018 ൽ കാളികാവിൻ്റെ ചരിത്ര കുറിപ്പുകൾ അടങ്ങിയ അടയാളങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 2020ൽ അഞ്ച് കഥകൾ ഉൾപ്പെടുത്തി കഥവീട് എന്ന കഥാസമാഹാരവും പുറത്തിറക്കി കൊണ്ട് അദ്ദേഹം സാഹിത്യ ലോകത്ത് തൻ്റെ പദചലനം അറിയിച്ചു. പ്രാദേശിക പത്ര പ്രവർത്തന മേഖലയിലും സജീവ പ്രവർത്തനങ്ങൾ മാഷ് നടത്തികൊണ്ടിരിക്കുന്നു
നാസർ സി ടി
മലയോര മേഖലയിലെ ക്രസൻ്റ് അടക്കാക്കുണ്ട് സ്കൂളിന് സ്പോർട്സ് മേഖലയിൽ ഉന്നത സ്ഥാനം നേടിക്കൊടുത്ത കായിക അധ്യാപകനായ നാസർ സി ടി മാഷ് സ്കൂൾ തല സ്പോർട്സ് മേഖലയിലെ നിറസാന്നിധ്യമാണ്. 1981-84 കാലയളവിൽ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ആ കാലയളവിൽ ഡൽഹിയിൽ നടന്ന സുബ്രതോ മുഖർജി കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുത്ത കേരള സ്കൂൾ ടീമിലെ അംഗമായിരുന്നു അദ്ദേഹം .1983 -84 കാലഘട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുത്ത കേരള ടീമിൻ്റെ ഗോൾവല കാത്ത കാവൽക്കാരനായിരുന്നു അദ്ദേഹം. 1982- 84 കാലഘട്ടങ്ങളിൽ ബെസ്റ്റ് സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ ജേതാക്കളായ സ്കൂൾ ടീമിലെ അംഗവുമായിരുന്നു സി.ടി നാസർ. ആ കാലഘട്ടത്തിൽ TK കെമിക്കൽസ് തിരുവനന്തപ്പുരത്തിൻ്റെ ഗെസ്റ്റ് പ്ലെയറായി ഒരു വർഷം കളിക്കാൻ ഭാഗ്യം ലഭിച്ച അദ്ദേഹത്തിന് പിന്നീട് മമ്പാട് എം ഇ എസ് ഫുട്ബോൾ സ്പോർട്സ് ഹോസ്റ്റലിൽ സെലക്ഷൻ ലഭിക്കുകയും രണ്ടുവർഷം എം എസ് കോളേജ് ടീം അംഗമാ വാനും കഴിഞ്ഞു. 1989 മുതൽ കായിക അധ്യാപകനായി സി എച്ച് എസ് എസിൽ സേവനം തുടങ്ങിയ അദ്ദേഹം നിരവധി കുട്ടികളെ അത്‌ലറ്റിക്, ഹാൻഡ്ബോൾ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.
ദുബായിൽ വെച്ച് നടന്ന ഇൻ്റർ നാഷണൽ ബീച്ച് ഹാൻഡ്ബോളിൽ ഇന്ത്യയ്ക്ക് വേണ്ടി സ്കൂളിൽ നിന്ന് ഒരു വിദ്യാർത്ഥിയെ പങ്കെടുപ്പിക്കാനും അദ്ദേഹത്തിൻ്റെ പ്രയത്നത്തിന് സാധിച്ചു. ഈ കാലയള വിൽ നൂറോളം വിദ്യാർത്ഥികൾക്ക് കേരളത്തിനു വേണ്ടി വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കാനുള്ള അവസരം നേടിക്കൊടുത്ത അദ്ദേഹത്തിൻ്റെ മികച്ച വിദ്യാർത്ഥികളിൽ 6 പേർ ഇന്ത്യൻ ആർമി താരങ്ങളായും, 4 പേർ പോലീസ് ഓഫീസർമാരായും, പത്തോളം പേർ കായിക അധ്യാപകരായും വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഈയിടെ പോലീസ് സീനിയർ സിവിൽ ഓഫീസറായി നിയമനം ലഭിച്ച സഹദ് കാളികാവ് അദ്ദേഹത്തിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് നേടിയെടുത്തത്. നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ദേശീയ ഗെയിംസ് 2015 കേരളത്തിൽ വെച്ച് നടന്നപ്പോൾ 3 പേരെ കേരള ഹാൻഡ്ബോൾ ടീം അംഗങ്ങളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗറിലെ സ്പോർട്സ് അതോറിറ്റി ഇന്ത്യയിൽ നിന്ന് NIS സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ മാഷ് നിലവിൽ ഹാൻഡ്ബോൾ അസോസിയേഷൻ്റെ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന സെലക്ഷൻ കമ്മറ്റി ചെയർമാൻ, നിലവിലെ മലപ്പുറം ജില്ലയുടേയും, സംസ്ഥാനത്തിൻ്റെയും ഹാൻഡ് ബാൾ കോച്ച് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് വരുന്നു
ലൗലി ബേബി
സ്കൂളിലെ കായിക അധ്യാപികയായി 1991 ൽ സേവനം തുടങ്ങിയ ലൗലി ബേബി ടീച്ചർ ഒത്തിരി ജില്ലാ, സംസ്ഥാന, നാഷണൽ കായികതാരങ്ങളെ ഉന്നത മേഖലകളിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 1988- 90 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടുകയും, ആൾ ഇന്ത്യ ക്രോസ് കൺട്രിയിൽ ടീം ഇൻ കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി മൂന്നുവർഷം പങ്കെടുക്കുകയും, തുടർച്ചയായി മൂന്നു വർഷവും മെഡൽ നേടുകയും ചെയ്ത അത്‌ലറ്റിക് താരവുമായിരുന്നു ടീച്ചർ. 400, 3000, 5000, 10000, ക്രോസ് കൺട്രി എന്നീ ഇനങ്ങളിൽ മെഡൽ നേടിയ ലൗലി ബേബി ടീച്ചർ സ്കൂളിൽ ഇപ്പോഴും കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുന്നതിൽ വ്യാപൃതയായി കൊണ്ടിരിക്കുന്നു