എം.പി.എം.എച്ച്.എസ്. തമ്മനം

02:19, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 1994 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂര്‍ണ്ണ നാമം മര്‍ഹൂം പള…)

1994 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂര്‍ണ്ണ നാമം മര്‍ഹൂം പള്ളിപ്പടി മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, തമ്മനം എന്നായിരുന്നു. 2003 ല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ന്നു. 5 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു.ആകെ 864 വിദ്യാര്‍ത്ഥികള്‍. ആകെ 40 അധ്യാപകര്‍.

ഇത് ഇല്‍ഫത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴില്‍ നടത്തിവരുന്ന ഈ സ്ഥാപനം സെക്കന്‍ഡറി തല പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളില്‍ ഉന്നതികള്‍ കെട്ടുപ്പടുക്കുന്നതില്‍ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളില്‍ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉന്നത ഉദ്യോഗങ്ങളില്‍ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചു മുന്നേറുന്നു.

"https://schoolwiki.in/index.php?title=എം.പി.എം.എച്ച്.എസ്._തമ്മനം&oldid=1555" എന്ന താളിൽനിന്ന് ശേഖരിച്ചത്