അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31074.swiki (സംവാദം | സംഭാവനകൾ) ('ഹൃദയപൂർവ്വം ആദരവുമായി വാകക്കാട് അൽഫോൻസാ ഹൈസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൃദയപൂർവ്വം ആദരവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്: ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് ഐ എ എസ് നിർവഹിച്ചു. പൂർവവിദ്യാത്ഥികളായ ഡോ. റാണീവ് എഫ്രേം ( മിഷിഗൺ, യു.എസ്. എ), ഡോ. ആൻ ക്രിസ്റ്റീൻ (അസി. സർജൻ എഫ്.എച്ച്.സി കാണക്കാരി), ഡോ. ജീനാ (മാർസ്ലീവാ മെഡിസിറ്റി ചേർപ്പുങ്കൽ ), ഡോ. ജോസ്ലിൻ (മെഡിക്കൽ ഓഫീസർ , പൈക ഗവ. ആശുപത്രി), ഡോ. അനിയ സാമുവൽ (ജൂണിയർ ഡോക്ടർ, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോ. ആര്യ രവീന്ദ്രൻ (ഗവ. മെഡിക്കൽ കോളേജ് പാലക്കാട് ), ഡോ. അന്നു സെബാസ്റ്റ്യൻ (അഷ്ടാംഗ ആയുർവേദ വിദ്യാപീഠം, പാലക്കാട്) എന്നിവർ പ്രസംഗിച്ചു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളേയും ആദരവോടും സ്നേഹത്തോടും കൂടി കാണണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് .