എം.യു.പി.എസ്. തവനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUPSTHAVANUR (സംവാദം | സംഭാവനകൾ)
എം.യു.പി.എസ്. തവനൂർ
വിലാസം
തവനൂര്‍

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-12-2016MUPSTHAVANUR



എം.യു.പി.സ്കൂള്‍ തവനൂര്‍ എന്ന സ്ഥാപനം മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ IV ാം വാര്‍ഡ് തവനൂര്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയില്‍ അരീക്കോട് BRC ക്ക് കീഴിലെ കിഴിശ്ശേരി ഉപജില്ലയിലാണ് ഈ സ്ഥാപനമുള്ളത്.

ചരിത്രം

1985 ല്‍ അഞ്ചാം തരത്തോട് കൂടി തുടങ്ങിയ ഈ സ്ഥാപനം 1987 ഒാട് കൂടി പൂര്‍ണ്ണ യു.പി സ്കൂളായി മാറി. തവനൂര്‍ മുണ്ടിലാക്കല്‍,ഒന്നാംമൈല്‍, തനിയംപുറം ,പോത്തുവെട്ടിപ്പാറ എന്നീ സ്ഥലങ്ങളിലെ കുട്ടികളാണ് അപ്പര്‍ പ്രൈമറി വിദ്യാഭ്യാസത്തിനു വേണ്ടി ഈ സ്ഥാപനത്തെ ആശ്രയിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണിത് .ഏഴ് ഹരിജന്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരും കൂലിവേലക്കാരുമാണ് ലോവര്‍ പ്രൈമറിക്ക് ശേഷം അപ്പര്‍ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മൂന്ന് കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുകൊണ്ട് പലരും പഠനം നിര്‍ത്തുകയും യാത്രാസൗകര്യം കുറഞ്ഞ കാലമായതിനാല്‍ തുടര്‍പഠനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട കാലത്താണ് സ്ഥലത്തെ സാമൂഹ്യ രാഷ്ട്രിയ രംഗത്തെ പ്രഗല്‍ഭനായ ഡി.മരക്കാര്‍ ഹാജി,ശ്രീ സി.എച്ച്.മുഹമ്മദ് കോയ സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം ഒരു യു.പി വിദ്യാലയത്തിന് 1985 ല്‍ ആരംഭം കുറിച്ചത് . പരേതനായ പി.സീതിഹാജിയുടെയും എന്‍ വി ഇബ്രാഹിം സാഹിബിന്റെയും നിസ്തുലമായ പ്രവര്‍ത്തനം ഈ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

     മൂന്ന് ബില്‍ഡിംഗുകളിലായി പതിനൊന്നു ക്ലാസ് മുറികളും വിശാല

മായ വിദ്യാലയമുറ്റവുമുണ്ട് ഒാഫീസ് റൂം സ്റ്റാഫ് റൂം എന്നിവയ്ക്കു പുറമെ പ്രൊജക്ടറോടുകൂടിയുള്ള കമ്പ്യൂട്ടര്‍ ലാബ്, സി ഡി ശേഖരം ഗണിത സയന്‍സ് ലാബ്,ലൈബ്രറി വായനാമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മൂത്രപ്പുര ,ടോയ്ലറ്റ് എന്നീ അടിസ്ഥാനസൗകര്യങ്ങളും ചുറ്റുമതിലും ഗേറ്റും ഉണ്ട്

നേട്ടങ്ങള്‍

 ഐടി മേളയില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലെ ഓവറോള്‍ ഫസ്റ്റ് ജേതാക്കളാണ് സംസ്ക്രതോത്സവം, ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം എന്നിവയില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി പോരുന്നുണ്ട് അധ്യാപകരുടെ ഗണിത ടീച്ചിങ്ങ് എയ്ഡ് മത്സരത്തില്‍ റെവന്യൂ ജില്ലാ 

മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ അധ്യാപകര്‍ക്ക് ആയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവത്തിലെ ജില്ലാ വിജയികളും അധ്യാപകര്‍ക്കുള്ള കഥാരചന മത്സരങ്ങളിലെ ജില്ലാ വിജയിയും മലപ്പുറം ജില്ലാ അധ്യാപക സാഹിതിയുടെ അധ്യാപകരുടെ നൂറ് കഥകള്‍ എന്ന പുസ്തകത്തില്‍ എഴുതുവാനുള്ള ഭാഗ്യവും അധ്യാപികക്ക് ലഭിച്ചു.

              പ്രധാനാധ്യാപക-മറ്റ് അധ്യാപക ട്രെയ്നിങ്ങുകളിലേക്ക് RP മാരെ സംഭാവന ചെയ്യാന്‍ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി HM ഫോറം സെക്രട്ടറിയായി നമ്മുടെ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററാണ് സ്ഥാനം വഹിച്ചുവരുന്നത്.
             == തിളക്കം ==        
        പഠന പിന്നോകക്കാരായ കുട്ടികളെ കണ്ടെത്തി പരിഹാര ബോധനം 1990 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടി 

തന്നെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെല്‍ അടിക്കുന്നതാണ്.

                  യു.എസ്.എസ് പോലുള്ള മത്സര പരീക്ഷകളില്‍ മലപ്പുറം റെവന്യൂ ജില്ലയിലെ ഒന്നാം റാങ്ക് 2007-08 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട് പ്രവര്‍ത്തി പരിചയമേളയില്‍ സംസ്ഥാന ജേതാവാകാനും ഈ സ്കൂളിലെ കുട്ടിക്ക് സാധിച്ചിട്ടുണ്ട്.
"https://schoolwiki.in/index.php?title=എം.യു.പി.എസ്._തവനൂർ&oldid=155463" എന്ന താളിൽനിന്ന് ശേഖരിച്ചത്