എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/എന്റെ ഗ്രാമം
മലകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമഭംഗി തുളുമ്പുന്ന കോട്ടുകോണം പ്രദേശം സുന്ദരവും ശീതളവുമാണ് .ഫലങ്ങളുടെ രാജാവായ മാമ്പഴത്തിനു പേര് കേട്ട നാടാണ് കോട്ടുകോണം എന്ന് പറയേണ്ടതില്ലല്ലോ .കോട്ടുകോണം വരിക്ക എന്ന ഇനം മാമ്പഴം ലോകം മുഴുവൻ പ്രശസ്തി ആർജിച്ചതാണ്.എന്ത് കൊണ്ടും സുന്ദരമായ ഒരു ഗ്രാമം.അതിന്റെ നെറുകയിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന വിദ്യാലയം..കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ 11 -ആം വാർഡാണ് കോട്ടുകോണം.പ്രകൃതി രമണീയവും ഹരിത ഭംഗിയാലും നിറഞ്ഞ നിറഞ്ഞ ഒരു തനി ഗ്രാമ പ്രദേശമാണ് ഇത്.1964 ൽ കോട്ടുകോണം വാർഡിൽ ആദ്യ തെരെഞ്ഞെടുപ്പ് നടന്നു.ശ്രീ ക്രിസ്തുദാസൻ നാടാർ ആയിരുന്നു ആദ്യത്തെ വാർഡ് മെമ്പർ.കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൻ്റെ കുടിവെള്ള പദ്ധതിയിൽ പെടുന്ന ജലസംഭരണി കോട്ടുകോണം വാർഡിലാണ് സ്ഥിതി ചെയ്യുന്നത് .സർക്കാർ ആയുർവേദ ആശുപത്രിയും ഇവിടുണ്ട്.കോട്ടുകോണം സി എസ് ഐ സഭയുടെ മിഷൻ വീട് കോട്ടുകോണത്തു നിന്നും 300 മീറ്റർ മാറിയാണ് സ്ഥാപിച്ചിരുന്നത്.പിന്നീട് ഈ സ്ഥലം മിഷൻ വീട് ജംഗ്ഷൻ എന്നാണ് അറിയപ്പെടുന്നത് .കോട്ടുകോണം മാങ്ങയുടെ പ്രശസ്തിക്കു പിന്നിൽ രസകരമായ ഒരു സംഭവമുണ്ട് .കേരളം തമിഴ്നാട് അതിർത്തിയിലുള്ള കുന്നത്തുകാൽ ഗ്രാമത്തിനു കീഴിലുള്ള കോട്ടുകോണം എന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുൻപ് ഒരു ബ്രാഹ്മണന് സമ്മാനിച്ചു.എല്ലാ വർഷവും ഗ്രാമവാസികൾ ഈ പ്രദേശത്ത് വിളയുന്ന ഏറ്റവും രുചികരമായ മാങ്ങകൾ രാജാവിന് കവടിയാർ കൊട്ടാരത്തിലേക്ക് എത്തിക്കുമായിരുന്നു .ഈ പാരമ്പര്യം വര്ഷങ്ങളോളം തുടർന്ന്,മഹാരാജാവ് ഈ മാമ്പഴത്തെ കോട്ടുകോണം മാങ്ങ എന്ന് സ്നേഹപൂർവ്വം വിളിച്ചു അങ്ങനെയാണ് കോട്ടുകോണം മാങ്ങ പ്രശസ്തമായത്.നാട്ടുകാർക്ക് ആശ്വാസമായി ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും കോട്ടുക്കോണത്തു സ്ഥിതി ചെയ്യുന്നു.പോസ്റ്റ് ഓഫീസ് എള്ളുവിളയാണ് . വാർഡ് മെമ്പർ ഷീബാറാണിയാണ് .