രാജാസ് എച്ച് എസ് എസ് ചിറക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ

ജൂൺ 1- പ്രവേശനോത്സവം

 
 
 

2018-19 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദഘാടനം സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണവും മധുരവിതരണവും നടത്തി. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ. തോടെൻ മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എ രാധ ടീച്ചർ സ്വാഗതഭാഷണം നടത്തി. രാജീവൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

ജൂൺ 5- പരിസ്ഥിതിദിനം

ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ജൂൺ 14 - ലോകരക്തദാന ദിനം

രക്തദാനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.

ജൂൺ 19- വായനാദിനം

വായനാപക്ഷാചരണോത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം, ക്വിസ് മത്സരം, പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു. വിവിധ ഭാഷകളിലെ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് ആസ്വാദനക്കുറിപ്പു തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകി.

ജൂൺ 21 - യോഗാദിനം

സ്കൂൾ എൻ സി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി യോഗ പരിശീനന ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് പരിശീലന ക്ലാസ് ആരംഭിച്ചു. കുട്ടികൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതും ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നതുമായ യോഗമുറകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിശീലനം 10 മണിവരെ നീണ്ടു നിന്നു.

ജൂൺ 26- ലഹരിവിരുദ്ധ ദിനം

   ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സ്‌സൈസ്വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. ഷാജി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് എടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തരത്തിലുള്ള പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചു.    


ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

13021.png 13021.png

   ഹലോ ഇംഗ്ലീഷ് പ്രവർത്തനം വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി വച്ചു ചേർത്ത രക്ഷിതാക്കളുടെ യോഗത്തിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. ബി പി ഓ ശിവദാസൻ മാസ്റ്റർ രക്ഷിതാക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.

ജൂലൈ 5- ബഷീർ ചരമദിനം

   വിദ്യാരംഗം കലാസാഹിത്യ വേദി ബഷീർ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു.

ജൂലൈ 11- ലോകജനസംഖ്യദിനം

   ജനസംഖ്യ ദിനത്തോടനുബന്ധിച്ചു പ്രബന്ധരചനാ മത്സരം.കൊളാഷ് നിർമ്മാണ മത്സരം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. 

ജൂലൈ 21-ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ചാന്ദ്രദിനക്വിസ് എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളെയും പ്രതിനിധീകരിച്ചു കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.