ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കൊറോണ വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കൊറോണ വന്നപ്പോൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കൊറോണ വന്നപ്പോൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്നപ്പോൾ

ആരുമറിഞ്ഞില്ല അരുമറിഞ്ഞില്ല
 കൊറോണ പോലുള്ളൊരു രാക്ഷസിയെ
പതുങ്ങി പതുങ്ങി പിന്നെയും പിന്നെയും
 കൊടും ഭീകരനായി മാറിയപ്പോൾ.

എല്ലാർക്കുമെപ്പോഴുമൊരുൾഭയം മാത്രം
പകർച്ചയായ് കൊറോണയോ കൂടിയപ്പോൾ
മരണങ്ങളോ താണ്ഡവനൃത്തമാടി
ഭൂമിയോ ആകെയിരുണ്ടുപോയി.

പെട്ടന്നിതാ വന്നൊരു പുലരി
എല്ലാവരിലുമുണ്ടായി സന്തോഷം
കേരളം തനിമയുണർന്നിതാ നിൽപ്പൂ
കൊറോണയോ ആകെ പരിഭ്രമിച്ചു.

ആത്മവിശ്വാസമാം ആരോഗ്യദായകം
എപ്പോഴും കൈവശമുണ്ടാകണം
കേരളജനതയോ നേടിയെടുത്തു
ജാതിക്കതീതമാം സൗഹൃദത്തെ.

ഒത്തൊരുമിക്കാം ഒന്നായീടാം
എപ്പോഴും സന്തോഷമായിരിക്കാം
എപ്പോഴുമിപ്പോഴും കൈകഴുകീടാം
അകലമോ പാലിച്ചിടേമതോർക്കണം.

പ്രിൻസി
10എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത