ആരുമറിഞ്ഞില്ല അരുമറിഞ്ഞില്ല
കൊറോണ പോലുള്ളൊരു രാക്ഷസിയെ
പതുങ്ങി പതുങ്ങി പിന്നെയും പിന്നെയും
കൊടും ഭീകരനായി മാറിയപ്പോൾ.
എല്ലാർക്കുമെപ്പോഴുമൊരുൾഭയം മാത്രം
പകർച്ചയായ് കൊറോണയോ കൂടിയപ്പോൾ
മരണങ്ങളോ താണ്ഡവനൃത്തമാടി
ഭൂമിയോ ആകെയിരുണ്ടുപോയി.
പെട്ടന്നിതാ വന്നൊരു പുലരി
എല്ലാവരിലുമുണ്ടായി സന്തോഷം
കേരളം തനിമയുണർന്നിതാ നിൽപ്പൂ
കൊറോണയോ ആകെ പരിഭ്രമിച്ചു.
ആത്മവിശ്വാസമാം ആരോഗ്യദായകം
എപ്പോഴും കൈവശമുണ്ടാകണം
കേരളജനതയോ നേടിയെടുത്തു
ജാതിക്കതീതമാം സൗഹൃദത്തെ.
ഒത്തൊരുമിക്കാം ഒന്നായീടാം
എപ്പോഴും സന്തോഷമായിരിക്കാം
എപ്പോഴുമിപ്പോഴും കൈകഴുകീടാം
അകലമോ പാലിച്ചിടേമതോർക്കണം.