ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ് | |
---|---|
വിലാസം | |
തുണ്ടത്തുംകടവ് വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
സ്ഥാപിതം | 07 - 01 - 1919 |
വിവരങ്ങൾ | |
ഫോൺ | 0484 2512374 |
ഇമെയിൽ | ijlpsthundathumkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25237 (സമേതം) |
യുഡൈസ് കോഡ് | 32010080203 |
വിക്കിഡാറ്റ | Q99509644 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 94 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മാർഗ്രറ്റ് മാജി കെ.ജെ |
പി.ടി.എ. പ്രസിഡണ്ട് | ടി.പി. ജോൺസൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ സനിൽ |
അവസാനം തിരുത്തിയത് | |
01-02-2022 | Infantjesuslps |
................................
ചരിത്രം
എറണാകുളം ഇടപ്പള്ളി കുനമ്മാവ് റൂട്ടിൽ നാഷണൽ ഹൈവേ 17 ൽ ചേരാനല്ലൂർ പടിഞ്ഞാറു ഭാഗത്ത് വരാപ്പുഴയിൽ നിന്നും മൂന്ന് കിലോമീറ്റർ ഇപ്പുറം പടിഞ്ഞാറു ഭാഗം ചേർന്നാണ് പ്രകൃതി രമണീയമായ തുണ്ടത്തും കടവ് എന്ന ഗ്രാമം . 1856-ൽ മഹാ മിഷനറിയായ റവ.ഡോ. ബർണ ഡിൻ ബച്ചി നെല്ലിയുടെ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഇൻഫന്റ് ജീസസ് എന്ന വിദ്യാലയത്തിന്റെ ആശയം. 1902 വരാപ്പുഴ കർമ്മലീത്താ മിഷനറിയായ ഫാ. പോളികാർപ്പ് ഒ.സി.ഡിയുടെ നേതൃത്വത്തിൽ തുണ്ടത്തും കടവ് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തുടർന്ന് 'പള്ളിക്കൊപ്പം 'പള്ളിക്കൂടം മെന്ന' ബച്ചി നെല്ലിയൻ ആശയത്തിന്റെ സാഫല്യമെന്നോണം 1919 ൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ1,2 ക്ലാസുകൾ ഒരുമിച്ചായിരുന്നു. 1920 ൽ ആദ്യമായി ക്ലാസ് രജിസ്റ്റർ എഴുതിത്തുടങ്ങി. 1924 ൽ മൂന്നാം ക്ലാസ് കൂടി ആരംഭിച്ചു. 1925-28 കാലത്ത് രണ്ട് ക്ലാസ് മുറികൂടി കൂട്ടി ആരംഭിക്കുകയുണ്ടായി. ശ്രീ. ഗോവിന്ദപ്പിള്ള സാർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപകൻ. 1941 - ൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് എൽ.പി.സ്കൂളിന്റെ ഉത്തരവാദിത്വം വരാപ്പുഴ കർമ്മലീത്താ മിഷനറിമാരിൽ നിന്നും റ്റി.ഒ.സി. ഡി സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിലായി. ഇപ്പോൾ നിലവിലുള്ള വിദ്യാലയത്തിന്റെ പണി പൂർത്തിയായത് 2009-ൽ ആയിരുന്നു. അർപ്പിത ചേതസ്സുകളായ സിസ്റ്റേഴ്സിന്റെയും, പരിശ്രമശാലികളായ അധ്യാപകരുടെയും അധ്വാനശീലരായ കുട്ടികളുടെയും സംഘടിത പരിശ്രമഫലമായി ഈ വിദ്യാലയം നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിസ്തൃതവും മനോഹരവുമായ വിദ്യാലയത്തിന് 12 ക്ലാസ് മുറികളുണ്ട്. അതിൽ 4 എണ്ണം smart ക്ലാസ് room ആണ്. കൂടാതെ computer room , office room, staff room, kitchen, toilet എന്നിങ്ങനെ പ്രത്യേക സംവിധാനങ്ങളും ഉണ്ട്. രണ്ടാമത്തെ നിലയിലായി program നടത്തുന്നതിനുള്ള പ്രത്യേക ഹാൾ നിർമിച്ചിരിക്കുന്നു. കൂടാതെ വിശാലമായ കളിസ്ഥലം, പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, എന്നിങ്ങനെ പ്രകൃതിയോടിണങ്ങിയ പഠന സാഹചര്യങ്ങൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ബാൻഡ് ട്രൂപ്പ്
- ഔഷധത്തോട്ട നിർമാണം
- NERKAZHCHA
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : റവ. സി. അനസ്താസിയ
റവ. സി.വിക്ടറി
റവ. സി. ബെനവെഞ്ചർ
റവ. സി. ആഗ്നറ്റ്
റവ. സി. റബേക്ക
റവ. സി. ഇസബെല്ല
റവ. സി. സെക്കുന്ത
റവ. സി. ക്രിസിൽ ഡ
റവ. സി. സവറീന
റവ. സി. ഗ്ലി സേറിയ
റവ. സി. ഐറിസ്
റവ. സി.ആഞ്ചലീന
റവ. സി. ഫിലോമിന ഹെലൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.069095,76.269997 | width=900px |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25237
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ