എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
തെക്കൻ കേരളത്തിലെ കടലോരപ്രദേശമായ അടിമലത്തുറ ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു. തെക്ക് അറബിക്കടലും  വടക്കും കിഴക്കും കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിട്ടാണ്  ഈ സ്കൂൾ ആരംഭിച്ചത്.  1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി  ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ്  ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ.  അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച  ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി. സ്കൂൾ ആയി.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം