ജി.യു. പി. എസ്. കടമ്പഴിപ്പുറം/ പരിസ്ഥിതി ക്ലബ്ബ്
പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് നമ്മുടെ വിദ്യാലയത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളും നടക്കാറുണ്ട്. ഓൺലൈൻ കാലഘട്ടത്തിലും കുട്ടികൾക്ക് വിടുകളിൽ ഉള്ള പിരിമുറുക്കം കുറയ്ക്കുവാനും എന്റെ അടുക്കളത്തോട്ടം പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. വിവിധ കൃഷിരീതികളെ ക്കുറിച്ചും മറ്റുമായി ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട്.
സ്കൂളിൽ കുട്ടികളുടെ സഹകരണത്തോടെ കൃഷിയും ,പൂന്തോട്ട നിർമ്മാണവും ഭംഗിയായി നടന്നിരുന്നു. കൃഷി ഓഫീസിൽ നിന്ന് നേരിട്ട് വിത്തുകൾ സൂളിൽ എത്തിക്കുകയും കുട്ടികൾക്ക് വിത്ത് നടേണ്ട രീതികളും ജൈവവള പ്രയോഗങ്ങളെക്കുറിച്ചും കൃഷി ഓഫീസർ നേരിട്ട് ക്ലാസ്സ് നടത്തുകയുണ്ടായിട്ടുണ്ട്. കൂടാതെ 'എന്റെ അടുക്കളത്തോട്ടം' പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിത്തുകൾ സൗജന്യമായി നൽകാറുമുണ്ട്.