സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഹയർസെക്കന്ററി
ദൃശ്യരൂപം
ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ് സെന്റ്.ജോസഫ്സ് ഹയർ സെക്കന്ററിസ്ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ് വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ് എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്കൂൾ തുടങ്ങിയത്. 1959 ഡിസംബർ 1-ാം തിയതി ഈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു.