ജി എൽ പി എസ് കാര്യമ്പാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കാര്യമ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കാര്യമ്പാടി. ഇവിടെ പ്രീ പ്രൈമറി ഉൾപ്പെടെ നൂറ്റിപത്തിനാലു വിദ്യാർത്ഥികൾ പഠിക്കുന്നു. ഒരു ഏക്കർ നാല് സെന്റ് സ്ഥലത്തു 1956ൽ താത്കാലിക കെട്ടിടത്തിൽ 1960ൽ ഒരു എൽ പി സ്കൂളായി കാര്യമ്പാടി ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കാലത്ത് ആരംഭിച്ച വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണിത്.ഇടക്കാലത്തു പ്രവർത്തനം നിലച്ചുപോയ ഈ വിദ്യാലയത്തിന്റെ നിലനിൽപിന് ഇന്ന് കാണുന്ന വിശാലമായ സൗകര്യത്തോടു കൂടിയ സ്ഥലം സർക്കാരിന് വിട്ടുനല്കിയതു കാര്യമ്പാടി മുസ്ലിം ജമാഅത്തു കമ്മിറ്റിയാണ്. താത്കാലിക കെട്ടിടത്തിൽ നിന്ന് സ്ഥിരം  കെട്ടിടത്തിലേക്ക് 1967