എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് സഹായിക്കുന്നതിന് വളരെ വിപുലമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു സ്പോർട്സ് ക്ലബ് ആണ് നമ്മുടെ സ്കുളിന്റെത് . കായിക മേഖലയിൽ കഴിവ് തെളിയിച്ച ഏകദേഷം മുപ്പതോളം പെൺ കുട്ടികൾക്ക് ദിവസവും മുടങ്ങാതെ രാവിലെയും വൈകിട്ടും പരിശീലനം കൊടുത്തുവരുന്നുണ്ട്.അതിന്റെ ഫലമായി കോവിഡിന്റെ മുമ്പുള്ള മത്സരങ്ങളിൽ സബ്ജില്ല ജില്ല സംസത്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ നമ്മുക്ക് സാധിച്ചിട്ടുണ്ട്. നമ്മളുടെ സ്കൂളിൽ നിന്ന് ദേശീയ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചു. പെൺകുട്ടികൾ മാത്രം പങ്കെടുത്ത് സബ്ജില്ല തലത്തിൽ ഒാവറോളിൽ രണ്ടാം സ്ഥാനവും ജില്ലാ തലത്തിൽ ഒാവറോൾ മൂന്നാം സ്ഥാനവും സംസ്ഥാന തല മത്സരങ്ങളിൽ പത്തോളം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു. ദേശീയ തല മത്സരത്തിൽ പങ്കെടുക്കാൻ നമ്മളുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. ജില്ലാതല ഹാമർ ത്രോ മത്സരത്തിൽ മൂന്നും ഒന്നും സ്ഥാനം നേടികൊണ്ട് INDIVIDUAL CHAMPION ആയ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൻ്റെ സ്പോർട്ട്സ് ക്ലബ്ബിലെ അംഗങ്ങളാണ്. കോവിഡ് കാരണം സ്കൂളുകൾ അടച്ചിട്ടപ്പോെൾ വിദ്യാർത്ഥികൾക്ക് വേണ്ടി ലാഡർ എക്സസൈസ്, സ്കിപ്പിങ്ങ് എക്സസൈസ്, എയറോബിക്ക്സ് ഡാൻസ് തുടങ്ങി വിവിധ എക്സസൈസിന്റെ വീഡിയോകൾ അഴച്ച് കൊടുക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയം ചെയ്തൂ.

കോവിഡിന് ശേഷം ജില്ലാ ജൂനിയർ മീറ്റിൽ അനേകം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് ലെവൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. നമ്മുടെ സ്പോർട്സ് ക്ലബ്ബിൽ ത്രോ ബോൽ, ഹാൻഡ് ബോൽ, ക്കൊ-ക്കൊ, ബാഡ്മിന്റൻ, കബഢി, ത്രോസ്, അത്ലറ്റിക്ക്സ് ട്രയ്നിങ്ങ് ഇവന്റ്സ്, എന്നിവക്കാണ് കൂടുതൽ പ്രാഥാന്യം നൽകുന്നത്.

സ്പോർ‌ട്സ് ക്ലബ്ബ്