ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി
മലപ്പുറം ജില്ലയില്‍ ല്‍ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ് ഇ.എം .ഇ.എ. ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്. '
|
ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി | |
---|---|
വിലാസം | |
തുറക്കല്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2016 | 18084 |
ചരിത്രം
1982 ല്‍ ഈ വിദ്യാലയം നിലവില്‍ വന്നു.1982ല്‍ കൊണ്ടോട്ടി പഴയങ്ങാടിയില്‍ വാടക കെട്ടിടത്തില്‍ ആറ് ഡിവിഷന്‍ കളിലായി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1993ല്‍ തുറക്കല്‍ ചമ്മലപ്പറമ്പിൽ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
മാനേജ്മെന്റ്
ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ കീഴില്‍ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ് കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെ മാനേജര്‍.== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കനുസ്യതമായി സ്കൂളിന്റെ ഇന്‍ഫ്ര സ്ട്രകചര്‍ ഒരുക്കുന്നതില്‍ സ്കൂളിന്റെ മാനെജ്മെന്‍റും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തില്‍ അവരുടേതായ സംഭാവനക്കള്‍ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങള്‍ സയന്‍ ലാബ്, കമ്പ്യൂട്ടര്‍ ലാബ്
സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെര്‍നെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകളും അതിന്‍റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിന്‍റെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിന്‍റെ ശ്രമങ്ങള്‍ തുടങ്ങി.ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ സ്മാര്‍ട്ട് റൂമുകള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റെഡ് ക്രോസ്
.2016-17 -ലെ സ്പോര്‍ട്‌സ് രംഗത്തെ മികച്ച നേട്ടങ്ങള്‍
ഇംഗ്ളീഷ് ക്ളബ്ബ്
=
സയന്‍സ് ക്ളബ്ബ്
സ്ക്കൂളില്‍ സയന്‍സ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയില്‍ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോണ്‍ ദിനസെമിനാര്‍, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകള്‍" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു.
ഐ.ടി. ക്ളബ്ബ്
W.E. ക്ളബ്ബ്
ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുന്നു.2016-17വര്‍ഷത്തില്‍ സ്കൂള്‍തല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തില്‍ 20 പേരെ പങ്കെടുപ്പിച്ചതില്‍ 12 പേര്‍ സമ്മാനാര്‍ഹരായി. 7 പേര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം Exhibition - ല്‍ .രണ്ടാം സ്ഥാനം ലഭിച്ചു. സംസ്ഥാന മത്സരത്തിൽ പങ്കെടുത്തവർക്ക് എ ഗ്രേഡും ലഭിച്ചിട്ടുണ്ട് .കൂടാതെ ഔഷധ തോട്ടങ്ങളും പൂന്തോട്ടങ്ങളും നാട്ടു പിടിപ്പിച്ചു .ക്രിസ് മസ് അവധിക്ക് എൻ .എസ്. എസ് ന്റെ കീഴിൽ പേപ്പർ ബാഗ് നിർമാണം നടത്താൻ തീരുമാനിച്ചിട്ടുണ്ട് . . മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു.
ഫാഷന്‍ ടെക് നോളജി
.
സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. കെ. കെ . മൂസക്കുട്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.038708" lon="76.091153" zoom="18" width="450" selector="no" controls="none"> 11.038105, 76.091117, M.S.P.H.S.S MALAPPURAM </googlemap>