എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്
ഓർമകളുടെ തിരുമുറ്റത്തേക്ക്
എസ്.ഒ.എച്ച്.എസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച ഗ്ലോബൽ അലുംനി മീറ്റിൽ സുല്ലമുസ്സലാലും വിദ്യാർത്ഥികൾ അവതരിപ്പിച്ച തീം സോങ്
പാട്ടിൻ പാലാഴി തീർത്ത് ഗ്ലോബൽ
അലുംനി മീറ്റിന് സമാപനം
സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിസംഗമമായ ഗ്ലോബൽ
അലുംനി മീറ്റ് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ സംഗീത സായാഹ്നത്തോടെ സമാപിച്ചു
സ്കൂൾ മുൻ സംഗീത അദ്ധ്യാപകനും പ്രശസ്ത സംഗീതസവിധായകനുമായ കെ വി അബൂട്ടിയുടെ
നേതൃത്തത്തിലാണ് ഗാനമേള നടന്നത്
വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
"നമ്മൾ അതിജീവിക്കും"
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന് വേണ്ടി മികച്ച 20ഗായകർ തയ്യാറാക്കിയ covid പ്രതിരോധ സന്ദേശ ഗാനത്തിന്റെ ലോഞ്ചിങ് PK കുഞ്ഞാലികുട്ടി എംപി നിർവഹിച്ചു സർക്കാർ നിബന്ധനകൾ പൂർണ്ണമായും പാലിച്ച് ഈ മഹാമാരിക്കെതിരെ സ്വന്തം വീടുകളിൽ നിന്ന് ഫോൺ വഴി റെക്കോർഡ് ചെയ്തു പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് പൂർത്തിയാക്കിയ സാമൂഹിക അവബോധന ഗാനം ഞങ്ങൾ സമൂഹത്തിനു സമർപ്പിച്
അവബോധം വളരട്ടെ
മഹാമാരി അകലട്ടെ
വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രവേശനോത്സവം
പ്രവേശനോത്സവം ഓൺലൈൻ വഴിയാണ് നടത്തിയിരുന്നത്. കുട്ടികളുടെ മനോഹരമായ ഗാനത്തോടെ തുടക്കം കുറിച്ചു .ഷൈജൽ ഒടുങ്ങാക്കാടിന്റെ വരികൾക്ക് സ്കൂളിലെ സംഗീത അധ്യാപകൻ ഹകീം പുൽപ്പെറ്റയാണ് സംഗീതം നൽകിയത്
Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Olive 2.0
Olive എന്ന പുതിയ പരിപാടിയിലൂടെ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ തുടക്കം കുറിക്കുബോൾ... കുറച്ചു നല്ല ഗാനങ്ങളും നമ്മൾ അവർക് സമ്മാനിച്ചിരുന്നു...
Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Independence Day Celebration
2021 August 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.School youTube channel ൽ രാവിലെ 9 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിച്ചത്. *Dr. Alexander Jacob IPS* സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രശസ്ത പിന്നണി ഗായകൻ കണ്ണൂർ ശരീഫ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന തീം സോങ് പരിപാടിയെ ആകർഷകമാക്കി. UP, HS വിഭാഗം കുട്ടികളുടെ വാശിയേറിയ ദേശഭക്തി ഗാന മത്സരം ചടങ്ങിനെ വർണ്ണാഭമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനദാനം HM. CP Abdul Kareem sir നിർവഹിച്ചു.
Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
National Sports Day Celebration Them song
ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ഓർമപുതുക്കി ഓഗസ്റ്റ് 29 *നാഷണൽ സ്പോർട്സ് ഡേ* രാജ്യത്ത് വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു .ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ *PHYSICAL ACTIVITIES DURING COVID-19* എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു . തീം ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു *ബഹു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഇന്റർ നാഷണൽ ഫുട്ബോളർ അനസ് എടത്തൊടിക മുഖ്യാതിഥിയായി പങ്കെടുത്തു .* സൗദി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റിയും ഫിഫ മാച്ച് കോർഡിനേറ്ററുമായിരുന്ന *ഡോ.അബ്ദുസ്സലാം കണ്ണിയ്യൻ* വിഷയാവതരണം നടത്തി . ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് പ്രൊ. എൻ വി അബ്ദുറഹ്മാൻ സാഹിബ്, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ, SOAL എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കെ എഫ് എ വൈസ് പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുൽ കരീം, ഇന്റർനാഷണൽ വെറ്ററൻ അത് ലറ്റ് എ. സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .
കൂടാതെ നമ്മുടെ സ്കൂൾ വിദ്യാർഥികൾക്കായി AD 21 you tuber ഇംത്തിയാസിന്റെ നേതൃത്വത്തിൽ ലൈവ് സ്പോർട്സ് ക്വിസും സ്കൂൾ കുട്ടികളുടെ ഫുട്ബോൾ ഫ്രീസ്റ്റൈൽ പ്രദർശനവും ഉണ്ടായിരുന്നു .സ്കൂൾ യു ട്യൂബ് ചാനലിലൂടെ ഈ പരിപാടി സംപ്രേഷണം ചെയ്തു.
Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക