ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ORC(Our Responsible to Children)

ജില്ലാ ശിശു സംരക്ഷണ സമിതി  ORC പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന  സ്മാർട്ട് 40ക്യാമ്പ് അമ്പലപ്പുഴ മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ മാസത്തിൽ  രണ്ട് ഘട്ടങ്ങളിലായി ഓൺലൈനായി  നടന്നു. എട്ടാം ക്ലാസിലെ അഞ്ച് ഡിവിഷനിൽ നിന്നും  എല്ലാകുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ആദ്യ ഘട്ടം സെപ്റ്റംബർ 13 ,14 ,15 തീയതികളിലും രണ്ടാം ഘട്ടം സെപ്റ്റംബർ 20, 21, 22 തീയതികളിലും നടന്നു. ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സെപ്റ്റംബർ 13 ആം തീയതി മൂന്നുമണിക്ക് ഓൺലൈൻ ആയി നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ശ്രീമതി ഫാൻസി ടീച്ചർ സ്വാഗതം ആശംസിച്ചു. ബഹു ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ഷീബ.എൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ് ആർ ജി കൺവീനർ ആയ ശ്രീമതി ജ്യോതി  ടീച്ചർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ കൗൺസിലറായ ശ്രീമതി. ശ്രീദേവി കൃതജ്ഞത പ്രകാശിപ്പിച്ചു

               കൊറോണക്കാലത്ത് വിദ്യാലയങ്ങൾ പോകാൻ കഴിയാതെ വീടുകളിൽ വീർപ്പുമുട്ടി കഴിയുന്ന വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്ന വിധത്തിൽ വളരെ ആസ്വാദ്യകരമായ ക്ലാസ്സുകൾ ആയിരുന്നു നടന്നത്. സ്വയം അവബോധം, സഹാനുഭൂതി ,ആശയവിനിമയം വ്യക്തിബന്ധങ്ങൾ ,ക്രിയാത്മക ചിന്ത, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരം, ഉറച്ചതീരുമാനം സമ്മർദ്ദത്തിൻ്റെ നിയന്ത്രണം ,എന്ന പ്രധാനപ്പെട്ട ജീവിത നൈപുണികളിൽ അവബോധം കുട്ടികളിൽ നിറയ്ക്കാൻ ഈ ക്ലാസ്സുകൾക്ക് കഴിഞ്ഞു. പുതുതലമുറയ്ക്ക്  ജീവിതത്തെ ശരിയായ രീതിയിൽ നോക്കിക്കാണാനും നയിയ്ക്കാനും ജീവിത പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും ധൈര്യപൂർവ്വം നേരിടാനുള്ള കരുത്ത് പകർന്നു നൽകാൻ ക്ലാസ്സുകൾക്ക് കഴിഞ്ഞു ഇത് കൂടാതെ മാനസിക പിരിമുറുക്കങ്ങൾ അകറ്റുന്ന ചിരിയും കളിയും നിറഞ്ഞുനിൽക്കുന്ന സ്കൂൾ കാലത്തെ ഓർമ്മകളിലേക്ക് കുട്ടികളെ തിരിച്ച് നടത്തുകയും ചെയ്തു . കുട്ടികളിൽ  കലാബോധം ഉണർത്താനും ജീവിതയാത്രയിലെ തടസ്സങ്ങളെ മറികടക്കാൻ ആവശ്യമായ ചവിട്ടുപടികൾ  കാണിച്ചുകൊടുക്കുകയും ചെയ്തു. ക്ലാസ്സുകൾ എല്ലാം തന്നെ കളികളിലൂടെയും ചിരിയിലൂടെയും അതോടൊപ്പം തന്നെ കുട്ടികൾക്ക് വളരെ താല്പര്യമുള്ള രീതിയിലും ആയിരുന്നു നടന്നത് .അതുകൊണ്ട്  ഉദ്ദേശിച്ച രീതിയിൽ തന്നെ കുട്ടികളിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ക്ലാസുകൾ നയിച്ച അധ്യാപകർക്ക്  സാധിക്കുകയും ചെയ്തു. കുട്ടികളിൽ വളരെയേറെ മാറ്റങ്ങൾ ഉണ്ടാക്കുവാൻ ക്ലാസ്സുകൾക്ക് കഴിഞ്ഞു എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്

            ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് ,എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഇത്രയും ഗംഭീരമായി സ്മാർട്ട് 40 ക്യാമ്പ് നടത്തിയ ശിശുസംരക്ഷണ വകുപ്പിനും ORC  ക്കും ഉള്ള നന്ദി അറിയിച്ചുകൊള്ളുന്നു