ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സിൽ മികച്ച പരിശീലനം നൽകുന്ന ഒരു സ്കൂളാണിത് .സബ് ജില്ല , റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ കുട്ടികൾ നേടിയിട്ടുണ്ട് .ദേശീയ തലത്തിൽപോലും പ്രതിഭകളെ വാർത്തെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് .വടംവലി ഇനത്തിൽ ഈ വർഷവും കുട്ടികൾറവന്യൂ ജില്ല തലത്തിൽ വിജയികളായി .ഔദ്യോഗിക രംഗങ്ങളിലും സ്പോർട്സ് ക്വോട്ടായിൽ പ്രവേശിക്കാൻ ധാരാളം കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് സോഫ്റ്റ് ബോൾ സബ്‌ജൂനിയർ ബോയ്സ് സ്റ്റേറ്റ് വിജയികളായി.നിരവധി തവണ സബ് ജില്ലാതല ഓവറോൾ, ജില്ല -സംസ്ഥാന തല ട്രോഫികൾ നേടിയ ഏരൂർ സ്കൂളിന്റെ കായിക ചരിത്രം മഹത്തരമാണ്.