ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ

18:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (നേട്ടങ്ങൾ -വിനിമയം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

'കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക്' എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്

എസ്.സി. ഇ. ആർ. ടി. യുടെ അംഗീകാരം

2019-20 അധ്യയന വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ 34 വിദ്യാലയങ്ങളിലൊന്നായി നമ്മുടെ സ്കൂളിനെ എസ്.സി. ഇ. ആർ. ടി തെരഞ്ഞടുത്തു. സ്കൂളിൽ നടക്കുന്ന ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനങ്ങളെപ്പറ്റി എസ്.സി. ഇ. ആർ. ടി ഡോക്ക്യുമെന്ററി തയ്യാറാക്കി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് അധ്യാപകരും പി.റ്റി.എ അംഗങ്ങളും ചേർന്ന് അനുമോദനപത്രം ഏറ്റുവാങ്ങി.

സർഗവിദ്യാലയം അവാർഡ്

വയനാട് ജില്ലയിൽ 2019-20 അധ്യയനവർഷം ഏറ്റവും മികച്ച മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളുകൾക്കുള്ള 'സർഗവിദ്യാലയം' അവാർഡ് ന്നുടെ സ്കൂളിൽ ആരംഭിച്ച സ്കൂൾ മാ‍ക്കറ്റ് പ്രൊജക്ടിനു ലഭിച്ചു. 10000 രൂപയും മെമന്റോയുമാണ് ഡയറ്റ് നൽകുന്ന ഈ അംഗികാരത്തിലൂടെ സ്കൂളിന് ലഭിച്ചത്.

ഹരിത ഓഡിറ്റിന് 'എ' ഗ്രേഡ്

സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ ഹരിത ഓഡിറ്റിൽ നഗരസഭയിലെ ഏറ്റവും ഉയർന്ന സ്കോറോടു കൂടി 'എ' ഗ്രേഡ് നേടിയ സ്ഥാപനമായി നമ്മുടെ സ്കൂൾ മാറി. ക്യാമ്പസ് ശുചിത്വവും ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിലെ മികവുമാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്.

വിനിമയം 2019- സാംസ്കാരിക വിനിമയ പരിപാടി

കേരളത്തിലെ സ്കൂളുകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ അന്തർജില്ലാ സാംസ്കാരിക വിനിമയ പരിപാടി 'വിനിമയം 2019' നടത്തുന്നതിനായി നമ്മുടെ വിദ്യാലയത്തെ സമഗ്രശിക്ഷാ കേരള തെരഞ്ഞടുത്തു. തൃശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 40 കുട്ടികളും അധ്യാപകരും ഈ പരിപാടിയുടെ ഭാഗമായി സ്കൂളിലെത്തി. നമ്മുടെ സ്കൂളിലെ 40 കുട്ടികൾ ഇവർക്കൊപ്പം ക്യാമ്പിൽ പങ്കെടുത്തു. എസ്. എസ്. കെ യുടെ സംസ്ഥാന പ്രൊജക്ട് ഡയരക്ടർ, 14 ജില്ലകളിലെയും ജില്ലാ പ്രൊജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി സ്കൂളിനു ലഭിച്ച മികച്ച അംഗീകാരമാണ്.