കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ഇ-വിദ്യാരംഗം
മരുഭൂമിയിൽ
വിദ്യാരംഗം സബ്ജില്ലാമത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച കവിത അനുമോൾ. സി. എ .10 ബി 2016-17
കാലത്തിന്റെ കാലൊച്ചയിൽ
നിന്റെ വേരുകൾ
വഴിമറന്നലയുമ്പോൾ
കനലൊടുങ്ങിയ വാക്കുകൾ
വിയർപ്പൂറ്റികുടിക്കുന്നു.
ചിതലരിച്ച സ്വപ്നങ്ങൾ
കീറിമുറിക്കും മുമ്പ്
ഓർമകളെ ഉരുക്കി
വേദനകൾകൊണ്ടുപണിത
ജീവിതത്തിന്റെ കല്ലറ
ഇന്നലെയും ഉറ്റുനോക്കുന്നുണ്ടായിരുന്നു
.
കരിപുരണ്ട കാലത്തിന്റെ
ചിറകുവറ്റിയ വെയിൽപൂക്കൾ
കണ്ണീരുകൊണ്ടെഴുതിയത്ആത്മാവിന്റെ വെളിപാടുകളായിരുന്നു.
എന്നിട്ടും,
നിന്റെ കണ്ണുകളിലുമുണ്ടായിരുന്നു
കാലത്തിന്റെ സൂക്ഷിപ്പുകാരൻ
ഉറവ വറ്റിയ ആകാശത്തിന്റെ
ഉയിരൊടുങ്ങാത്ത ചിത്രങ്ങൾ
നിന്റെ അടയാളങ്ങളാണ്.
അവസാനം,
നനവുമങ്ങിയ ജീവിതത്തിൽ
വെയിലിന്റെ മറപറ്റി
നീയും മയങ്ങി.
അമ്മ
അനുമോൾ. സി. എ .10 ബി 2016-17
എരിയുന്ന സൂര്യന്
കുളിരേകാൻ വീശുന്ന
കാറ്റുപോലെ
എന്റെ മനസ്സിൽ
ഒഴുന്ന പുഴയാണമ്മ.