എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssghsspnr (സംവാദം | സംഭാവനകൾ) (സ്കൗട്ട് & ഗൈഡ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിലവിൽ സജീവമായ സ്കൗട്ട് യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്.

മുപ്പത്തിരണ്ട് കുട്ടികളാണ് യൂനിറ്റിലുള്ളത്. ഇവരെ നയിക്കുന്നത് സ്കൗട്ട് മാസ്റ്ററായ ശ്രീ വൽസരാജൻ മാസ്റ്റർ ആണ്.

യൂണിറ്റ് പ്രവർത്തനങ്ങളും ഉപജില്ല, ജില്ല, സംസ്ഥാന തല പ്രവർത്തനങ്ങളും സജീവമായി ഏറ്റെടുത്ത് നടത്തുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇരുപതോളം രാഷ്ട്രപതി സ്കൗട്ടുകളും നൂറോളം രാജ്യപുരസ്കാർ സ്കൗട്ടുകളും നമ്മുടെ യൂനിറ്റിൽ നിന്നും സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. കൂടാതെ ജില്ലാ സംസ്ഥാന കൂടിച്ചേരലുകളിൽ (ക്യാമ്പൂരി) നമ്മുടെ യൂനിറ്റിൽ നിന്നും സജീവ പങ്കാളിത്തമുണ്ടാവാറുണ്ട്. കഴിഞ്ഞ മൂന്നു ക്യാമ്പൂരികളിലും (തിരുവനന്തപുരം-തുമ്പ, തൃശൂർ-മണ്ണുത്തി, ചേർത്തല) നമ്മുടെ യൂനിറ്റിൽ നിന്നും പത്ത് കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന തല ഫസ്റ്റ് എയ്ഡ് മൽസരത്തിൽ നമ്മുടെ യൂനിറ്റിലെ കുട്ടികൾ (തൃശൂർ ക്യാമ്പൂരി) രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.

ഈ വർഷം (2021-22) 11 പേർ രാജ്യപുരസ്കാർ ഒന്നാംഘട്ടം പരീക്ഷ എഴുതിട്ടുണ്ട്. മൂന്ന് പേർ രാജ്യപുരസ്കാർ രണ്ടാം ഘട്ടം പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നു. നിലവിൽ നമ്മുടെ സ്കൂളിൽ ഗൈഡ് യൂനിറ്റില്ല.