എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/മറ്റ്ക്ലബ്ബുകൾ
അധിക ക്ലബ്ബുകൾ
ബിരിയാണി ചലഞ്ച്
കാരുണ്യം കനിവായി ഒഴുകിയപ്പോൾ എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്.എസ് സ്കൂളിലെ ബിരിയാണി ചലഞ്ച് വേറിട്ട മാതൃകയായി. ജീവിതപ്രയാസങ്ങൾ ഉള്ളിലൊതുക്കിപിടിച്ച ഒരു കൂട്ടം വിദ്യാർത്ഥികളുടെ കണ്ണീരൊപ്പാനും അവരെ ചേർത്ത് പിടിക്കാനും വേണ്ടി സ്നേഹസാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു.കോവിഡ് കാലത്ത് അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും പല കുട്ടികളുടെയും വീട്ടിലെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയ ശേഷെ അധ്യാപകരും പിടിഎയും ചേർന്നിരുന്ന് ആലോചിച്ച് ബിരിയാണി ചലഞ്ച് എന്ന പദ്ധതിക്ക് രൂപം കുറിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന നാല് കുട്ടികളുടെ വീട് നിർമ്മിക്കുക എന്നതാണ് ഈ ചലഞ്ചു കൊണ്ട് നാം ലക്ഷ്യമിടുന്നത്. പന്ത്രണ്ടായിരത്തിൽ പരം ബിരിയാണികൾ ആണ് വിതരണം നടത്തിയത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പ്രയത്നംകൊണ്ട് ഈ ചലഞ്ച് ഒരു വൻ വിജയമായി തീർന്നു. ചലഞ്ചിൽ നിന്ന് സ്വരൂപിക്കുന്ന പണം വിദ്യാർഥികളുടെ വീട് പണിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു. ബിരിയാണി കഴിച്ചപ്പോൾ വയറു മാത്രമല്ല നിറഞ്ഞത് ദുരിതമനുഭവിക്കുന്ന ഒരാൾക്ക് കൈത്താങ്ങായതിന്റെ നിർവൃതിയിൽ എല്ലാവരുടെയും മനസ്സും നിറഞ്ഞു. ഒരു നാട് ഒന്നടങ്കം കൈകോർത്തതിന്റെ ആത്മസംതൃപ്തിയായിരുന്നു എല്ലാ മുഖത്തും.
മോബൈൽ ഡിസ്ട്രിബ്യൂഷൻ
കോവിഡ് മൂലം സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ നിർധരരായ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കുട്ടികൾക്ക് ഫോൺ വിതരണം നടത്തി. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 19 സ്മാർട്ട്ഫോണുകൾ കൈമാറി. വിതരണോദ്ഘാടനം തിരുവമ്പാടി നിയോജക മണ്ടലം MLA ലിന്റോ ജോസഫ് നിർവഹിക്കുകയും ചെയ്തു.വീടുകൾ വിദ്യാലയങ്ങളാകുന്ന ഈ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം എല്ലാ വീടുകളിലും ഉണ്ടാവണമെന്നില്ല. പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ഫോൺ വിതരണം നടത്തുകയായിരുന്നു.
എത്തിക്സ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
കാർഷിക ക്ലബ്ബ്
ടെകക്ക് എക്ക്സ്‍പ്പേർട്ട്
ഇന്നവേഷൻ ക്ലബ്ബ്
അലിഫ് അറബിക് ക്ലബ്ബ്
അലിഫ് അറബിക് ക്ലബ്ബ് വിദ്യാർത്ഥികളുടെ ഭാഷാ നൈപുണിയും സർഗ്ഗാത്മക
അലിഫ് സംസ്ഥാന സമിതി വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ APLUS, AGRADE കരസ്തമാക്കിയവർ
