Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ (കോവിഡ് -19)
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് 3 മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു.കോവിഡ് -14 എന്നാണ് ലോകാരോഗ്യ സംഘടന ഇതിനു പേരിട്ടത്.കോവിഡ് -19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു.ചൈനയിൽ നിന്നെത്തിയ 3 വിദ്യാർഥികളിലാണ് രോഗം കണ്ടത്.
സാധാരണ ജലദോഷപ്പനി മുതൽ സാർസ്,മെർസ്,ന്യൂമോണിയ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ എന്ന് പൊതുവെ അറിയപ്പെടുന്നത്.ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ എത്തുകയും ചെയ്യും.വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്ശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം.വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം.ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തോട്ടാലും രോഗം പടരും.പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ,അറ്റായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും.അങ്ങനെ ഇവരിൽ ന്യൂമോണിയ,ബ്രോങ്കയ്റ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും.ഗുരുതരമായാൽ മരണം വരെ സംഭവിക്കും.
സാധാരാണ ജലദോഷ പനിയെപ്പോലെ ശ്വാസ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്,ചുമ,തൊണ്ടവേദന,തലവേദന,പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.ഈ 14 ദിവസമാണ് ഇൻകുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത്.വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും.തുമ്മൽ,ചുമ,മൂക്കൊലിപ്പ്,ക്ഷീണം,പനി,ശ്വാസതടസ്സം,ഛർദി,വയറിളക്കം,തൊണ്ടവേദന എന്നിവ ഉണ്ടാകും.കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്ന് നിലവിലില്ല.പ്രധിരോധ വാക്സിനും ലഭ്യമല്ല.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് :
- പരിസരശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം
- കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും
വൃത്തിയായി കഴുകണം
- തൂവാല ഉപയോഗിച്ച് തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും പൊത്തണം
- കഴുകാതെ കൈകൾ കൊണ്ട് കണ്ണുകൾ,മൂക്ക്,വായ തുടങ്ങിയ ഭാഗങ്ങളിൽ
തൊടരുത്
- പനി,ജലദോഷം എന്നീ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്
- പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ,വസ്ത്രങ്ങൾ തുടങ്ങിയവ
ഉപയോഗിക്കരുത്
- അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം
- രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം
- മാംസവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ
- വളർത്തു മൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ
ഇടപഴക്കരുത്
- രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം
- പനി ,ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ
വൈദ്യസഹായം തേടണം
- രോഗിയെ ശൂശ്രൂഷിക്കുന്നവർ,ആരോഗ്യപ്രവർത്തകർ എന്നിവർ മാസ്ക്,കണ്ണിനു
സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം
- രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകരുത്.അതിനായി കൈയുറകൾ,കാലുറകൾ എന്നിവ ധരിക്കണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|