സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌|വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാതോലിക്ക സഭയിൽ സാമൂഹിക നവോത്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ കർമലീത്താ മിഷനറിമാരാണ് നെയ്യാറ്റിൻകരയിൽ ഈ സ്ഥാപനം സ്ഥാപിച്ചത് . പെൺകുട്ടികളുടെ വിദ്യാഭ്യാസം നിർധരരും നിരാലംബരുമായവരുടെ സംരക്ഷണം ഇവ മുൻനിറുത്തി 1926 ഫെബ്രുവരിയിൽ പ്രാരംഭ നടപടി ആരംഭിച്ചു ജൂണിൽ പ്രവർത്തനം ആരംഭിച്ചു .1928 ൽ ഈ വിദ്യാലയം സെന്റ് തെരേസാസ് കോൺവെന്റ് എന്ന പേരിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി .1931 മെയ് 12 ആം തിയതി ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു, മദർ ഏലിയാസും സഹപ്രവർത്തകരുമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.ഇവിടെ 2002 ൽ ഹയർ സെക്കന്ററി കോഴ്‌സും ആരംഭിച്ചു.