ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്-
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൗട്ട് & ഗൈഡ്സ് 50 കുട്ടികൾ അടങ്ങുന്ന സ്കൗട്ട് ഗ്രൂപ്പും 50 കുട്ടികൾ അടങ്ങുന്നഗൈഡ് ഗ്രൂപ്പും പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ അച്ചടക്കം, ശുചിത്വം, പച്ചക്കറി- പൂന്തോട്ട പരിപാലനം, കായികാഭ്യാസങ്ങൾ എന്നിവയിൽ സ്കൗട്ട് - ഗൈഡുകൾ പങ്കാളികളാണ്.കോവിഡ് കാലഘട്ടമായതിനാൽ പരിമിതികൾ എറെയുണ്ട്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്-
നല്ല രീതിയിൽ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂൾ ബാന്റ് ട്രൂപ്പിന്റെ സേവനം നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി നമ്മുടെ സ്കൂൾതല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളിൽ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.കോവിഡ് കാലഘട്ടമായതിനാൽ പരിമിതികൾ എറെയുണ്ട്.
- ക്ലാസ് മാഗസിൻ. കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിച്ചു.ഇതിൽക്കൂടി കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുവാൻ സാധിക്കുന്നുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.- വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും സാഹിത്യ ക്യാമ്പ്,സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാതമക രചനകൾ, കഥ, കവിത,ശില്പശാലകൾ, സാഹിത്യ ക്യാമ്പും കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങളും നടത്തി വരുന്നു. സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങൾ വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
- സ്കൂൾമാഗസിൻ കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കുകയും ചെയതു. ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.
മികവുകൾ
- സ്കൂൾമാഗസിൻ കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു.
- ഒരു ദിനം ഒരു പദം കുട്ടികൾക്ക് പദ സമ്പത്ത് വർദ്ധിപ്പികുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കി വരുന്ന പരിപാടിയാണ് ഒരു ദിനം ഒരു പദം. സ്കൂൾ അസംബ്ലിയിൽ ഒരു പദം നൽകുകയും അതിന്റെ ഇംഗ്ലീഷ് , ഹിന്ദി, അറബിക്, സംസ്കൃതം എന്നീ പദങ്ങൾ കുട്ടികൾ കണ്ടെത്തി പഠിക്കുന്ന പരിപാടിയാണിത്. ഇതിനായി കുട്ടികൾ ഒരു നോട്ട് ബുക്ക് കരുതുകയും വർഷാവസാനം ഈ വാക്കുകൾ ശേഖരിച്ച് ലഘു നിഘണ്ടു തയ്യാറാക്കുകയും ചെയ്യുന്നു.
- പിറന്നാളിനൊരു പനിനീർ തോട്ടം. കുട്ടികൾക്ക് തങ്ങളുടെ ജന്മദിനം ക്രിയാത്മകവും പരിസ്ഥിതി സൗഹൃദപൂർവവുമായി ആഘോഷിക്കാൻ അവസരമൊരുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പിറന്നാളിനൊരു പനിനീർചെടി. ഇതിലൂടെ സ്ത്രീകൾ മുറ്റത്ത് ആകർഷകമായ സൗഗന്ധികം പനിനീർതോട്ടമൊരുക്കി. തങ്ങളുടെ ജന്മദിനത്തിൽ കുട്ടികൾ ഒരു പനിനീർ ചെടിയും ചെടിച്ചട്ടിയും സൗഗന്ധികം തോട്ടത്തിലേക്ക് സംഭാവന ചെയ്യുന്നു. കുട്ടികൾ തന്നെയാണ് തോട്ടത്തിന്റെ പരിപാലനവും നിർവ്വഹിക്കുന്നത്. ഇതിനകം അമ്പതോളം പനിനീർ ചെടികളാണ് പൂവിട്ടത്.
- പുസ്തകപ്പെരുമ. വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കാൻ ഉതകുന്ന രീതിയിൽ പുതിയ ക്ലാസ് ലൈബ്രറികളേയും വായനാ മികവിനേയും പ്രയോജനപ്പെടുത്തുക. ജനകീയ പങ്കാളിത്തത്തോടെ സ്കൂളിന്റെ അക്കാദമിക പുരോഗതി സാധ്യമാക്കുക തുടങ്ങിയ മുൻ നിർത്തിയാണ് പ്രസ്തുത പരിപാടി സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പരിപാടിയിലൂടെ കുട്ടികളിലെ സർഗാത്മകശേഷിയെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നു വായനാസംസ്കാരം വളത്തിയെടുത്ത് കുട്ടികളെ സമൂഹത്തിന്റെ സമ്പത്താക്കിമാറ്റാനും സാധിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും വിപുലീകരിക്കുവാനും കുട്ടികൾക്ക് ക്ലാസ് മുറികളിൽ നിന്നും ആർജിക്കുന്ന അറിവിനെ ആവിഷ്കരിക്കാനുള്ള അവസരം സൃഷ്ടിക്കുവാനും സാധിക്കുന്നു
- ജ്യോതിർഗമയ പഠനപ്രക്രിയയിൽ അടിസ്ഥാനശേഷികൾ നേടുന്നതിൽ പ്രയാസം നേരിടുന്ന കുട്ടികൾക്കായി സ്കൂളിൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ജ്യോതിർഗമയ. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ എഴുതാനും വായിക്കാനും കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുക, ഗണിതത്തിൽ അടിസ്ഥാന വിവരങ്ങൾ നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വായനക്കാർഡുകൾ, വർക്കുബുക് മൊഡ്യൂളുകൾ പ്രത്യേകം തയ്യാറാക്കിയാണ് ജ്യോതിർഗമയുടെ ക്ലാസുകൾ നടക്കുന്നത്
- റേഡിയോ ജി.കെ. കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക, പൊതു പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാൻ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റേഡിയോ ജി.കെ പരിപാടി. എല്ലാദിവസവും പൊതു വിജ്ഞാനവും ആനുകാലക വിഷയങ്ങളും അടിസ്ഥാനപ്പെടുത്തി അഞ്ച് ചോദ്യവും ഉത്തരവും സ്കൂളിലെ സൗണ്ട് സിസ്റ്റം ഉപയോഗിച്ച് അവതരിപ്പിക്കുന്നു. കുട്ടികൾ അതാത് ക്ലാസുകളിലിരുന്ന് ചോദ്യ ഉത്തരങ്ങൾ എഴുതിയെടുത്ത് പഠിക്കണം കുട്ടികൾ സ്വന്തമായി ജി.കെ ബുക്ക് കരുതുന്നു. മാസാവസാനം ടെസ്റ്റുകൾ നടത്തി മികച്ച കുട്ടികൾക്ക് പ്രോത്‌സാഹനം നൽകുന്നു. കൂടാതെ പാദ അർദ്ധ വാർഷിക പരീക്ഷകളോടൊപ്പം പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കി ജി.കെ പരീക്ഷകളും നടത്തുന്നു. ഉച്ചനേരത്തെ ഇടവേള സമയത്താണ് റേഡിയോ ജി.കെ പരിപാടി നടക്കുന്നത്.
- ഉള്ളെഴുത്ത്. സ്കൂൾ അസംബ്ലിയിൽ കഥ, കവിത എന്നിവയ്ക്ക് സൂചകങ്ങളും വിഷയങ്ങളും നൽകി എഴുതാൻ അവസരം നൽകുന്നു. കഥപ്പെട്ടി കവിതപ്പെട്ടി എന്നിവ സ്ഥാപിച്ച് അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള അവസരവും പ്രോത്‌സാഹനവും നൽകുന്നു എല്ലാ മാസത്തിലേയും ആദ്യ ആഴ്ചയിലെ അസംബ്ലിയിൽ ഉള്ളെഴുത്ത് പരിപാടി നടക്കുന്നു. ഓരോ മാസവും കഥ, കവിതക്കുള്ള വിഷയങ്ങൾ മാറ്റിനൽകുന്നു. കൈയ്യെഴുത്ത് മാസികകളും സ്കൂൾ മാഗസിനും . കുട്ടികളുടെ മികച്ച സൃഷ്ടികൾ കോർത്തിണക്കി ക്ലാസ് തലത്തിൽ കൈയ്യെഴുത്തു മാസികകളും സ്കൂൾ മാഗസിനും തയ്യാറാക്കി കൊണ്ടിരിക്കുന്നു.
- ക്ലാസ് ലൈബ്രറി . സ്കൂൾ പരിസര പ്രദേശങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ലൈബ്രറി പുസ്തക ശേഖരണ യജ്ഞം സംഘടിപ്പിച്ചു. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി വിദ്യാലയമായി മാറുവാൻ സാധിച്
- വായനാതീരം സ്കൂൾ ലൈബ്രറി. ക്ലാസ് ലൈബ്രറികൾ എന്നിവ കൂടാതെ കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കാൻ ബാലപ്രസിദ്ധീകരണങ്ങളും ബാലമാസികകളും ഉൾപ്പെടുത്തിയുള്ള വായനാതീരങ്ങൾ എൽ.പി, യു.പി. ബ്ലോക്കുകളിൽ സജ്ജമാക്കി പ്രവർത്തിച്ച് വരുന്നു. രക്ഷിതാക്കൾക്കായി വായിക്കാനുള്ള വായന മൂലയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.
നേർക്കാഴ്ചകൾ 2020-21
- കുട്ടികളുടെ സൃഷ്ടികൾ