എ എൽ പി എസ് നായ്‌ക്കട്ടി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
സമൂഹത്തിന്റെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ രീതിയിൽ ഉള്ളതായിരിക്കണം വിദ്യാലയ അന്തരീക്ഷം. വിദ്യാലയത്തിന്റെ വിദ്യാഭ്യാസ അനുകൂല അന്തരീക്ഷത്തിന് ആവശ്യമായ ഒരു സുപ്രധാന ഘടകമാണ് ഭൗതിക സൗകര്യങ്ങൾ.എത്തിപ്പെടാൻ കഴിയുന്നതും കാറ്റും വെളിച്ചവും ഉള്ളതും ബഹളങ്ങളോ മാലിന്യങ്ങളോ ഇല്ലാത്തതുമായ സ്ഥലത്തെ അടച്ചുറപ്പുള്ള വൃത്തിയും ഭംഗിയുമുള്ള കെട്ടിടങ്ങൾ. ശിശുസൗഹൃദ ക്ലാസ് മുറികൾ ഓരോ ക്ലാസുകളിലും വൈദ്യുതി കുട്ടികളുടെ ഉയരത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ ഡെസ്ക്കുകൾ കുട്ടികളുടെ പഠന സാമഗ്രികൾ കുട ബാഗ് പാത്രം തുടങ്ങിയവക്കുള്ള തട്ടുകൾ. ബ്ലാക്ക് ബോർഡ് ചാർട്ടുകൾ തൂക്കാനും എൽസിഡി പ്രൊജക്ടർ ഉപയോഗിക്കാനുമുള്ള സൗകര്യങ്ങൾ സുരക്ഷിതമായ കെട്ടിടം, ചുറ്റുപാടും കളിക്കാനുള്ള സ്ഥലം, ചുറ്റുമതിൽ,ഗേറ്റ്, ഓരോ ക്ലാസിലും അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ മൂത്രപ്പുര,ടോയ്ലറ്റ്, കുടിവെള്ള സൗകര്യം ഭക്ഷണം കഴിക്കാനും പാത്രം കഴുകാനുമുള്ള സൗകര്യം ഭക്ഷണവസ്തുക്കൾ സൂക്ഷിക്കാനും പാചകം ചെയ്യാനും വിതരണം ചെയ്യാനും സൗകര്യമുള്ള പാചകപ്പുര.
വിശാലമായ ലൈബ്രറി, സ്പോർട്സ് സാമഗ്രികൾ സൂക്ഷിക്കാനുള്ള സൗകര്യം, കമ്പ്യൂട്ടർ ലാബ്, ,സൗണ്ട് സിസ്റ്റം, പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ്, ഇന്റർ നെറ്റ് കണക്ഷൻ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം, 20 കമ്പ്യൂട്ടറുകൾ,ഓഫീസ് റെക്കോർഡ്സ് ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, വിശാലമായ സ്റ്റേജ്.
- ശിശുസൗഹൃദ ക്ലാസ് മുറികൾ
- ഓരോ ക്ലാസുകളിലും വൈദ്യുതി
- അനുയോജ്യമായ ഇരിപ്പിടങ്ങൾ
- ഓരോ ക്ലാസിലും എൽസിഡി പ്രൊജക്ടർ
- കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ്
- ഇന്റർ നെറ്റ് കണക്ഷൻ
- വിശാലമായ ലൈബ്രറി
- ഡിജിറ്റൽ ലൈബ്രറി
- കളിക്സ്ഥലം
- സ്പോർട്സ് ഉപകരണങ്ങൾ
- സ്റ്റേജ്.
- ചുറ്റുമതിൽ,ഗേറ്റ്
- മൂത്രപ്പുര,ടോയ്ലറ്റ്,
- പാചകപ്പുര.
- ഊട്ടുപുര.