എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ക്ലാസ് 2

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19643 (സംവാദം | സംഭാവനകൾ) ('28/01/2022 രണ്ടാം ക്ലാസിലെ അറബി ക്ലാസ്സ് വാട്സാപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

28/01/2022

രണ്ടാം ക്ലാസിലെ അറബി ക്ലാസ്സ് വാട്സാപ്പിൽ ഓൺലൈൻ ആയിട്ടാണ് ക്ലാസ്സെടുത്തത്.  രണ്ടാം ക്ലാസിലെ അവസാന യൂറ്റിലെ ഹുവ ശാത്വിർ ( അവൻ നിപുണനാണ് )എന്ന പാഠഭാഗം ആണ് ക്ലാസ് എടുത്തത്. പാഠങ്ങളുമായി ബന്ധപ്പെട്ട ചെറിയ ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു.പാഠപുസ്തകത്തിലെ പേജ് നമ്പർ എൺപതിലെ ചിത്രം  കാണിച്ച് നിപുണനായ വിദ്യാർത്ഥിയുടെ ലക്ഷണങ്ങൾ വിവരിച്ചു. വളരെ സ്മാർട്ട് ആയ ജവാദ് എന്ന കുട്ടി നിങ്ങളെ പോലെ രണ്ടാം ക്ലാസിൽ പഠിക്കുന്നു. എല്ലാം ദിവസവും രാവിലെ സ്ക്കൂളിൽ എത്തുന്ന ജവാദ് പ്രവ്യത്തി കൊണ്ടും സ്വഭാവം കൊണ്ടും കൂട്ടുകാർക്കും അധ്യാപകർക്കും പ്രിയപ്പെട്ടവനാണ്. അവൻ തന്റെ വീടെന്ന പോലെ തന്നെ കലാലയത്തെ സ്നേഹിക്കുകയും ചെയ്യുന്നു. വിദ്യാലയം വ്യത്തിയാക്കുവാനും ക്ലാസ് ക്രമപ്പെടുത്താനും ജാവാദ് എന്നും മുന്നിലുണ്ട്. പാഠഭാഗങ്ങൾ നന്നായി ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നതാണ് അവനെ നിപുണനാക്കിയത്. ശേഷം പാഠഭാഗം കുട്ടികൾക്ക് വായിച്ചു നൽകി. പിന്നീട് ആവശ്യമായ  തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി. ശേഷം 81 ലെ പ്രവർത്തങ്ങൾ എ ഫോർ ഷീറ്റിൽ ചെയ്തയക്കാനും നിർദ്ദേശിച്ചു.